Tindaare tindaare

തിന്താരെ തിന്താരെ
Year
Language

തിന്താരെ തിന്താരെ
തെയ്യക്കം തെയ്യക്കം തെയ്യക്കം കാട്ട്ലു
തിത്തൈയെന്നൊരു പൂക്കാലം

കരിമലത്തേവര്‍ക്കു കാവടിയാട്ടം
കാവിലമ്മയ്ക്കു തീയാട്ടം
കാട്ടുകന്നിക്കു പൂത്തിരുനാള്
കാര്‍ത്തികനാള് കാര്‍ത്തികനാള്

കാവില് വാഴുന്ന തമ്പുരാന്‍ വന്നു
പെണ്ണിനു പേരിട്ടു പെണ്ണിനു പേരിട്ടു
വെള്ളോട്ടു വായ്ക്കുട തുള്ളിച്ചു തുള്ളിച്ചു
പെണ്ണിന്നു പേരിട്ടു

രാവുവാഴണ തമ്പിരാന്‍ വന്നു
പെണ്ണിനെക്കുളിപ്പിച്ച്. ഹോയ്
വാല്‍ക്കണ്ണെഴുതിച്ച് കസ്തൂരി തേപ്പിച്ചു
വാകപ്പൂ ചൂടിച്ചു

tindārĕ tindārĕ
tĕyyakkaṁ tĕyyakkaṁ tĕyyakkaṁ kāṭṭlu
tittaiyĕnnŏru pūkkālaṁ

karimalattevarkku kāvaḍiyāṭṭaṁ
kāvilammaykku tīyāṭṭaṁ
kāṭṭugannikku pūttirunāḽ
kārttiganāḽ kārttiganāḽ

kāvil vāḻunna tamburān vannu
pĕṇṇinu periṭṭu pĕṇṇinu periṭṭu
vĕḽḽoṭṭu vāykkuḍa tuḽḽiccu tuḽḽiccu
pĕṇṇinnu periṭṭu

rāvuvāḻaṇa tambirān vannu
pĕṇṇinĕkkuḽippicc. hoy
vālkkaṇṇĕḻudicc kastūri teppiccu
vāgappū sūḍiccu