ഇലാഹി നിന് റഹ്മത്താലേ പുതുമാരന് വന്നണഞ്ഞു
കനകത്തിന് കസവുള്ള പൊഞ്ചപ്പത്തുണിയുടുത്ത്
കവിളത്ത് മോഹത്തിന് കസ്തൂരിപ്പൂ വിരിഞ്ഞ്
പുതുമാരന് വന്നണഞ്ഞു...മണിമാരന്‍ വന്നണഞ്ഞു...
തനതാനേ താനതന്ത... തനതാനേ താനതന്ത...
കല്യാണപ്പന്തലില്‍ കതിര്‍മാല പൂത്തുലഞ്ഞു
കളിയാക്കിക്കളിയാക്കി സോദരരും ചേര്‍ന്നിരുന്ന്
ആശമാരന് വന്നിരുന്നു, അസലാമു അലൈക്കവര്ക്ക്
തനതാനേ താനതന്ത... തനതാനേ താനതന്ത...
നവരത്നചിങ്കാരം പൂണ്ട ബീവി അണിന്ത ബീവി
നാണംകൊണ്ടു കുണുങ്ങി നില്ക്കും
പൊന്നുംബീവി... മികന്തെ ബീവി...
മണിയറയില്‍ കാത്തിരുന്നു...
മലര്‍മാരന്‍ ചെന്നിരുന്നു...
തനതാനേ താനതന്ത... തനതാനേ താനതന്ത...
(ഇലാഹി...)
എന്തെല്ലാം അപ്പത്തരം അമ്മായി ചുട്ടുവെച്ച്
ഏന്തെല്ലാം പൊരിച്ചിവെച്ച് മാരന്നായ് നിരത്തിവെച്ചു
തിന്നു തിന്നൂന്നും പറഞ്ഞ് സ്വര്ഗ്ഗമാരനെ തീറ്റിക്കാനായ്
എന്നുതൊട്ടേ കാത്തിടുന്നു പൊന്നാരമ്മായി... പൊന്നാരമ്മായി
തനതാനേ താനതന്ത... തനതാനേ താനതന്ത...
പൊട്ടിയപ്പം മുട്ടയപ്പം ചുട്ടുവെച്ച് വിളമ്പിവെച്ച്
കോഴിബിരിയാണിവെച്ച് ഗോതമ്പലീസ്സവെച്ച്
ആട്ടിന്റെ തലയുംവെച്ച് അള്ളോ മാരനെ സല്ക്കരിക്കാന്
ആറ്റുനോറ്റു കാത്തിരിക്കും പൊന്നാരമ്മായി
(ഇലാഹി...)