തത്തമ്മപ്പെണ്ണിനു കല്യാണം
കാതുകുത്തു കല്യാണം
ആഹാ ആ..ആ.ആ ആ..
കൈകൊട്ടി കൈ കൊട്ടി പൈതങ്ങൾ
ഡും ഡും ഡും ഡും മേളങ്ങൾ
(തത്തമ്മപ്പെണ്ണിനു ...)
തത്തക്കു പച്ചില പായയിട്ടു
പായയിൽ കുച്ചരി കൂറു വെച്ചു
കുച്ചരു മീതെ വെറ്റ മാം വെച്ചു
വെറ്റയിൽ വെള്ളിയും വെച്ചൂ
പൊന്നും വയമ്പും പൂജിച്ചു പെണ്ണ്
പയ്യെ ചിരിച്ചു പറഞ്ഞൂ
അണ്ണാ കമ്മലും തൊങ്ങലും വേണം
പാലിൽ കുളിപ്പിച്ചു പച്ചയുടുപ്പിച്ചു
പായസം നൽകീ കുഞ്ഞുങ്ങൾ
തട്ടാച്ചെറുക്കന്റെ വീട്ടിലേക്കോടി
തുള്ളിക്കളിച്ചു കൊണ്ടൊന്നൊന്നായ്
(തത്തമ്മ...)
തത്തയുമാനന്ദ മുത്തണിഞ്ഞു
ചിത്തത്തിലിത്തിരി പൂവിരിച്ചു
കുട്ടികൾക്കൊപ്പം കൊഞ്ചിക്കളിക്കാൻ
മുറ്റവും നോക്കി തുടിച്ചൂ
എല്ലാം മറന്നു ചിറകുയർന്നൂ
കൂട്ടിൽ ചിറകു തളർന്നൂ
പാവം കൂട്ടിലാണെന്നറിഞ്ഞു
അഴിക്കൂട്ടിലിരുന്നു കരഞ്ഞൂ