ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന് സമാധാന രാത്രി
ഉണ്ണിപിറന്നൂ... ഉണ്ണിയേശുപിറന്നൂ
ഉണ്ണിപിറന്നൂ ഉണ്ണിയേശുപിറന്നൂ
ദാവീദിന് പട്ടണം പോലെ
പാതകള്‍ നമ്മളലങ്കരിച്ചൂ
വീഞ്ഞുപകരുന്ന മഞ്ഞില്‍ മുങ്ങി
വീണ്ടും മനസ്സുകള്‍ പാടീ
ഉണ്ണിപിറന്നൂ.. ഉണ്ണിയേശുപിറന്നൂ..
ഉണ്ണിപിറന്നൂ ഉണ്ണിയേശുപിറന്നൂ..
കുന്തിരിക്കത്താലെഴുതീ
സന്ദേശഗീതത്തിന്‍ പൂവിടര്‍ത്തി
ദൂരെനിന്നായിരം അഴകിന് കൈകള്‍
എങ്ങുമാശംസകള്‍ തൂകി
ഉണ്ണിപിറന്നൂ.. ഉണ്ണിയേശുപിറന്നൂ..
ഉണ്ണിപിറന്നൂ ഉണ്ണിയേശുപിറന്നൂ...