തൊട്ടു തൊട്ടില്ല തൊട്ടു തൊട്ടില്ല
മൊട്ടിട്ടുവല്ലോ മേലാകെ
മൊട്ടു വിരിയുമ്പോള്‍ മുത്തു കൊഴിയുമ്പോള്‍
മുത്തായ മുത്തൊക്കെ ഞാനെടുക്കും
തൊട്ടു തൊട്ടില്ല
കൈനഖവും കടിച്ചുകൊണ്ടെപ്പൊഴും നീ
കണ്ടാലോടിയൊളിക്കും നീ
കണ്ടാലോടിയൊളിക്കും
എന്നില്നിന്നെത്രനാളെത്രനാള് ചുണ്ടിലെ
മുന്തിരിത്തേന്‍കുടം മൂടിവയ്ക്കും
തേന്‍കുടം മൂടിവയ്ക്കും
നീ എത്രനാള്‍ മൂടിവയ്ക്കും
തൊട്ടു തൊട്ടില്ല
വണ്ടിനുവന്നുമ്മതരാന് വിടര്ന്നതല്ലേ
നിന്റെ നുണക്കുഴിപ്പൂക്കള്‍ ഈ
നിന്റെ നുണക്കുഴിപ്പൂക്കള്‍
എന്നില്നിന്നെത്രനാളെത്രനാളോമനേ
നിന്നിലെ നാണം മറച്ചുവയ്ക്കും
നാണം മറച്ചുവയ്ക്കും
നീ എത്രനാള്‍ മറച്ചുവയ്ക്കും
തൊട്ടു തൊട്ടില്ല