�
മനസ്വിനീ..
മനസ്വിനീ നിന് മലരങ്കണത്തില്
കണിക്കൊന്ന പൂ ചൂടി
കല്യാണക്കിനാവു കണ്ടൊരു
നല്ലോലക്കിളി പാടി മംഗല്യം..
കാണാന്‍ കൊതിയൂറും മിഴിയില്‍
നാണം വിരല്‍ പൊത്തും നേരം
നമ്രമുഖീ.. നമ്രമുഖീ നിന് കാതിലാരേ
നന്മത്തേന്മൊഴി തൂകി ഞാന്‍
നിന്നേ സ്നേഹിക്കുന്നു..
നിന്നെ സ്നേഹിക്കുന്നു..
വൈശാഖ പുലര്‍വെയില്‍ പുഴയില്‍
വൈഡൂര്യം വാരിവിതയ്ക്കേ
കമ്രമുഖീ.. കമ്രമുഖീ നിന്
തോണിതുള്ളും കല്ലോലിനി പാടി
കല്യാണി കളവാണി..