ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചാഞ്ഞുറങ്ങാന് ചാഞ്ചാട്
ഇത്തിരിക്കുഞ്ഞിന് കണ്ണുറങ്ങ്
മെല്ലെ ചിത്തിരക്കുഞ്ഞിന്‍ കരളുറങ്ങ്
കന്നിപ്പീലിത്തൂവലൊതുക്കും
കിങ്ങിണിത്തേന്‍കുരുന്നേ
കുന്നോളം പുത്തന്‍ തന്നാലും
വാനോരും വന്നു വിളിച്ചാലും
കൈ വിടാതെ വളര്‍ത്തും
നിന്നെയീ കാഞ്ചനക്കൂട്ടിലുറക്കും
(കന്നിപ്പീലി...)
കാല് വളരുമ്പോള്‍
കുഞ്ഞിക്കൈ വളരുമ്പോള്‍
പൊന്നു തരാന്‍ മുത്തണിയാന്‍
പൊന്നു തരാന്‍ പുതുമുത്തണിയാന്‍
വാല്‍ക്കണ്ണാടിയുമായ് അമ്മയുണര്‍ന്നല്ലോ
ഉള്ളിലൊരമ്മയുണര്‍ന്നല്ലോ....
(കന്നിപ്പീലി...)
വഴിയറിയാതെ
നോവിന് പൊരുളറിയാതെ
മണ്ണിലെങ്ങോ കണ്‍തുറന്നൂ...
മണ്ണിലെങ്ങോ താരം കണ്‍തുറന്നൂ
കാണാമറയേ - രാവതറിഞ്ഞില്ല
നന്മണിപ്പൂവറിഞ്ഞില്ല...
(കന്നിപ്പീലി...)
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചാഞ്ഞുറങ്ങാന് ചാഞ്ചാട്
ഇത്തിരിക്കുഞ്ഞിന് കണ്ണുറങ്ങ്
മെല്ലെ ചിത്തിരക്കുഞ്ഞിന്‍ കരളുറങ്ങ്