സിന്ദൂരം പെയ്തിറങ്ങി പവിഴമലയില്‍
മന്ദാരം പൂത്തൊരുങ്ങി ഹരിതവനിയില്‍
സോപാനസന്ധ്യ നീളേ കനകമൊഴുകീ
(സിന്ദൂരം)
കര്‍ണ്ണികാരപല്ലവങ്ങള്‍ താലമേന്തി നില്ക്കയായ്
കൊന്നപൂത്ത മേടുകള്‍ മഞ്ഞളാടി നില്ക്കയായ്
കാല്‍ച്ചിലമ്പണിഞ്ഞു നിന്ന ഗ്രാമകന്യയായ് മനം
കനവില്‍ നിറയും ശ്രുതിയായ് മുരളി
കതിരുലയും കൈകളിലൊരു
തരിവളയുടെ കൈത്താളം
തിരിതെളിയും തറവാടിനു
പുതുമണ്ണിന് സ്ത്രീധനമായ് പൂക്കാലം
(സിന്ദൂരം)
കേശഭാരമോടെയിന്ന് കളിയരങ്ങുണര്‍ന്നുപോയ്
പഞ്ചവാദ്യലഹരിയില്‍ പൊന്‍തിടമ്പുയര്‍ന്നുപോയ്
മാരിവില്ലു ചൂടിനിന്നു വര്‍ഷമേഘസുന്ദരി
കരളില്‍ തഴുകീ കുളിരും മഴയും
നെയ്ത്തിരിയും കുരവയുമായ്
എതിരേല്ക്കും ചാരുതയില്‍
സുന്ദരമൊരു കാമനയുടെ
പനിനീര്‍ക്കുട നീര്‍ത്തുകയായ് പൊന്നോണം
(സിന്ദൂരം)