നിത്യവിശ്രമം കൊള്ളുന്നു പുണ്യവാന്
ക്രിസ്തുദേവന്റെ ശിഷ്യോത്തമന്...
ആത്തിരുശേഷിപ്പു നിന്നിടുമെന്നെന്നും
ഭക്തജനങ്ങള്‍ക്കു സ്വര്ഗ്ഗകവാടമായ്....
മലയാറ്റൂര്‍ മലയും കേറി ജനകോടികളെത്തുന്നു
അവിടുത്തെ തിരുവഴി കാണാന്‍
പൊന്നുംകുരിശുമുത്തപ്പോ
പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
കേട്ടറിഞ്ഞു വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്നോതി നീ
തൊട്ടറിഞ്ഞു വിശ്വസിച്ചു സത്യവാദിയായി നീ
സത്യവാദിയായി നീ
പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
മാറാത്ത വ്യാധികള്‍ മാറ്റി തീരാത്ത ദുഃഖമകറ്റി
അടിയങ്ങള്‍ക്കഭയം നല്‍കും
പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ
പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
മലയാളക്കരയില്‍ ഈശോമിശിഹായുടെ തിരുനാമം
നിലനാട്ടിയ മഹിതാത്മാ വിശുദ്ധ തോമാശ്ലീഹാ
പരിശുദ്ധ തോമാശ്ലീഹാ
പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം