പൊന്‍ വിളയും കാടു് ഞങ്ങളുടെ നാടു്
പൊന്നോണം പുലരുന്ന തേയിലക്കാടു്
ഈ തെയിലക്കാടു്
ഇവിടെ തൊഴിലാളിയില്ല മുതലാളിയില്ല
തോളുകള്‍ തോള് ചേരും മനുഷ്യര്‍ മാത്രം
നല്ല മനുഷ്യര്‍ മാത്രം
(പൊന്‍ വിളയും)
ഈ സ്വര്‍ഗ്ഗഭൂമിയിലെ ആശ്രമശുദ്ധിയില്
ആരുടെ കരിങ്കൈകള്‍ പതിഞ്ഞാലും
ജീവന് കൊടുത്തുമീ നാടിന്റെ സന്തതികള്‍
വീറോടെ നിന്നതിനെ എതിര്‍ക്കും - ഞങ്ങള്‍
വീറോടെ നിന്നതിനെ എതിര്‍ക്കും
(പൊന്‍ വിളയും)
അന്തരാത്മാവില്‍ ഞങ്ങള്‍ പണിയും
ശാന്തിതന്‍ മന്ദിരഗോപുരത്തില്
കാറ്റു വിതയ്ക്കാന്‍ കൊടുങ്കാറ്റു കൊയ്യാന്‍
ആരെയും അനുവദിക്കില്ല ഞങ്ങള്‍
(പൊന്‍ വിളയും)