(പു) ഏറ്റുപാടാന്‍ മാത്രമായൊരു പാട്ടുപാടാം
കൂട്ടരെ താളമിടൂ
പാട്ടുകാരേ കൂടെ വരൂ
(ഏറ്റു)
പാട്ടിന്റെ രാഗം - കാളരാഗം
പാട്ടിന്റെ താളം - അപതാളം
(ഏറ്റു)
(പു) ഭൂമിയിലെവിടെ സോഷ്യലിസം
ജനാധിപത്യ സോഷ്യലിസം
(ഭൂമി)
ടയര്‍ പൊട്ടി നില്ക്കുമീ ജനകീയബസ്സില്
മൂട്ടയും ചകിരിയും പിണങ്ങുന്ന സീറ്റില്‍
സോഷ്യലിസം സോഷ്യലിസം
(ടയര്‍)
(പു) ഡോക്ടറും രോഗിയും ഒരു പോലെ - ഇതില്‍
പാപിയും പാതിരിയും ഒരു പോലെ
(ഡോക്ടറും)
ഗസറ്റഡു് നോണ്ഗസറ്റഡു് വ്യത്യാസമില്ല
ജന്മിക്കും കുടിയാനും സീറ്റൊന്നു തന്നെ
(ഏറ്റു)
ശംഭോമഹാദേവ ശംഭോമഹാദേവ
സാംബസദാശിവ ശംഭോശിവ
(ശംഭോ)
(സ്ത്രീ) എന്തു ചെയ്യേണ്ടൂ ഞാനയ്യോ
എന്തീ ബസ്സും നിന്നു പോയോ
ഹന്ത നേരം മങ്ങുന്നല്ലോ
കാന്താ നമ്മളെന്തു ചെയ്യും
കാന്താ
ഐ ഡോന്ഡു് ലൈകു് ദിസു് മ്യൂസിക്കു്
ടോമി കമോണ്‍ ഒണ്‍ ടൂ ത്രീ
(ഐ ഡോന്ഡു് )
വെന്‍ എവര്‍ ഐ ആം ലോണ്‍ലി
ഐ റിമംബേര്ഡു് യൂ
മൈ ഹാര്‍ട്ടു് ബിലോംഗ്സു് റ്റു യൂ
(വെന്‍ എവര്‍)
(ഏറ്റു പാടാന്‍)