രാഗാര്‍ദ്രമായ് മലര്‍വാടിയും ആ ചിത്രശലഭങ്ങളും
എന്നാശ പോല്‍ പൂഞ്ചോലയും ഈ ഗിരി ശൃംഗങ്ങളും
മകര നിലാവില് മധു നുകരാനായ് പാടുന്നു പാടുന്നിതാ
ഹോ ...
(രാഗാര്‍ദ്രമായ്)
രാക്കുയില്‍ പാടുമ്പോഴും പൂനിലാവൊഴുകുമ്പോഴും
നീ പുളകമായ് നീ ലഹരിയായ് നീ മധുരമായ് പോരും
നീ സുകൃതമായ് നീ പ്രണയമായ് നിര്‍വൃതിയായ് തീരും
ആനന്ദത്തേരില്‍ വരുമെന്ന് ഞാന്‍
ആരോമലേ എന്നും ഓര്‍ത്തു പോകും
(രാഗാര്‍ദ്രമായ്)
പാലകള്‍ പൂക്കുമ്പോഴും പൂമണം തൂവുമ്പോഴും
പാലകള്‍ പൂക്കുമ്പോഴും പൂമണം തൂവുമ്പോഴും
നീ സുഗന്ധമായ് നീ ഹൃദന്തമായ് നീ മകരന്ദമായി
നീ ഇളനിഴല് ഈ പനിനിരയീ മരതക ദ്വീപില്‍
പവിഴങ്ങള്‍ ചാര്‍ത്തി വരുമെന്ന് ഞാന്‍
പതിവായി ഓമലെ ഓര്‍ത്തു പോകും
(രാഗാര്‍ദ്രമായ്)