ആരെയും കൊതിപ്പിക്കും അരയന്നമേ
ആയില്യം കടവത്തെ അരുമത്തത്തേ
ചെണ്ടുമല്ലി ചുണ്ടത്തും വണ്ടൊളിക്കും മാറത്തും
പണ്ടേ കണ്ടു ഞാനെൻ പ്രേമ തങ്കക്കൊട്ടാരം
നിൻ മാറ്റേറും മൗനത്തിൻ മായക്കൊട്ടാരം
(ആരെയും കൊതിപ്പിക്കും..)
മാനത്തെ മാടപ്രാവല്ലേ നീ നിൻ കൂടു തുറന്നു വാ
കാണാത്ത കായാമ്പൂവല്ലേ കാറ്റിൻ തോണി തുഴഞ്ഞു വാ
മാരിത്തോരണമുണ്ടേ പല മായക്കാഴചകളുണ്ടേ (2)
ആരും പാടാ പാട്ടിൽ താളം താനേ നെഞ്ചിൽ കേൾക്കേ
ആകാശ കാറ്റിൻ തീരത്തെ ആമ്പൽ പൂന്തണൽ കണ്ടു വാ
താഴത്തെ മാവിൻ കൊമ്പത്തെ പൂവെയിലൂഞ്ഞലിലാടി വാ
ഓമൽ പൂങ്കവിളോരം നറു മുത്തം നൽകിയുറക്കാം (2)
ആരും നുള്ളാ പൂവേ നിന്നെ മാറിൽ ചേർത്തൊന്നാടാം
(ആരെയും കൊതിപ്പിക്കും..)