ഒരു സിംഹമലയും കാട്ടിൽ ചുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നുചേർന്നു ഒരു കുഞ്ഞുമാൻകിടാവ്
ഒരു സിംഹമലയും കാട്ടിൽ ചുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നുചേർന്നു ഒരു കുഞ്ഞുമാൻകിടാവ്
അമറുന്ന സിംഹമരികെ ഇരുളുന്ന രാത്രിയരികെ
അറിയാത്ത കാട്ടിനുള്ളിൽ പിടയുന്ന നെഞ്ചുമായി
ആരോരും കൂടെയില്ലാതലയുന്നു മാൻകിടാവ്
ആരോരും കൂടെയില്ലാതുഴറുന്നു മാൻകിടാവ്
കഥയിലെ ചെമ്പുള്ളിമറുകുള്ള മാനിനിന്നു ഒളിക്കുവാനിടങ്ങളുണ്ടോ
അവളുടെ കൂടെ കളിച്ചോടി നടക്കുവാൻ മരഞ്ചാടി കുരങ്ങനുണ്ടോ
ഒരു കുട്ടിക്കൊമ്പൻ കൂട്ടുണ്ടോ ഒരു താമരവട്ടക്കുടയുണ്ടോ
അങ്ങേക്കൊമ്പത്തൂഞ്ഞാലാടും പൊന്നോലഞ്ഞാലി
പനയോലക്കുട ചൂടിപ്പാടും പാഞ്ചാലിക്കുരുവി
ഒരു സിംഹമലയും കാട്ടിൽ ചുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നുചേർന്നു ഒരു കുഞ്ഞുമാൻകിടാവ്
കുയിലമ്മപ്പാട്ടിന്റെ കുറുകുഴൽ കേൾക്കുമ്പോൾ
ഇളകുന്ന മയിലുണ്ടോ
മയിൽപ്പീലി വിരുത്തുമ്പോള് മാനത്തെ
മണിമേഘത്തുടിയുടെ താളമുണ്ടോ
ഒരു കൊട്ടുണ്ടോ കുഴലുണ്ടോ
മണിമുത്തുണ്ടോ മിന്നുണ്ടോ
കാലിൽ കിങ്ങിണി കെട്ടിപ്പായും പൂഞ്ചോലത്തിരയിൽ
ഇലവള്ളത്തിൽ തുഴഞ്ഞുപോകും കുഞ്ഞനെറുമ്പുണ്ടോ
(ഒരു സിംഹമലയും...)