ഓഹോ...ആഹാ...
ദേവികുളം മലയില്‍ തേനരുവിക്കരയില്‍
താനേ മുളച്ചൊരു താഴമ്പൂവിലെ വെള്ളി ദേവാ
ആവനാഴിയില്‍ അമ്പു തീര്‍ന്നോ കാമദേവാ (ദേവികുളം)
ചൂഴെ ചൂഴെ ചുഴി കുത്തി ചുറ്റും തടം വെട്ടി (ചൂഴെ ചൂഴെ)
ഞാന്‍ നട്ടൊരു കുങ്കുമക്കൊടിയിലെ ഒന്നാം തളിരില കട്ടവനേ
താഴെക്കാട്ടില്‍ തെനവിതയ്ക്കാന് വന്ന ഞാനൊരടിയാട്ടി
ഇനിമുതലിനിമുതലിനിമുതല് നീയൊരു തമ്പുരാട്ടി (ദേവികുളം)
ഓടപ്പുല്ലിന് തഴ ചെത്തി ഓരോ കുഴല്‍ വെട്ടി (ഒടപ്പുല്ലിന്)
ഞാന്‍ നീട്ടിയ തേന്മുളനാഴികള് ഒറ്റവലിയ്ക്ക് കുടിച്ചവനേ
ഒന്നാം കുന്നേല്‍ തിരിപിടിക്കാന്‍ വന്ന ഞാനൊരടിയാട്ടി
ഇനിമുതലിനിമുതലിനിമുതല് നീയൊരു തമ്പുരാട്ടി (ദേവികുളം)