കൊഞ്ചും മൈനേ...കണ്ടാല്‍ മിണ്ടൂല്ലേ
കൊഞ്ചും മൈനേ കൂടെ വാ
കിന്നാരപ്പാട്ടുമായി മാറില്‍ ചേക്കേറാന്‍ വാ
മല്ലിപ്പൂ ചൂടാന്‍ വാ......
(കൊഞ്ചും മൈനേ...)
കുന്നോരത്തെ പൂമരത്തില്‍ കൂടും കൂട്ടാം
നല്ല മന്ദാരപ്പൂന്തേന് തുടിക്കും പാട്ടൊന്നു പാടാം
ചില്ലോലവാല് ചില്ലയിന്മേല്‍ ഊഞ്ഞാല് കെട്ടാം
പിന്നെ ചിങ്കാരം ചാഞ്ചാടീടാം
മനമിടറുന്നേരം തനു തളരുന്നേരം
തളിരിളനീരേകും തിരുമധു നുകരാം
(കൊഞ്ചും മൈനേ...)
അല്ലിത്തുമ്പപ്പൂന്തണലില് തമ്മില്‍ കാണാം
പിന്നെ ആരും കാണാത്താഴ്വരയില് മോതിരം മാറാം
മിന്നും കന്നിപ്പൊന്നുരുകും പൂമെയ്യില്‍ നീ
ഒരു പൂത്താലിച്ചരടേകുമോ.......
പകലൊളി മായുമ്പോള്‍ നിഴല്ത്തിരി താഴുമ്പോള്‍
ഒരു നെടുവീര്‍പ്പായ് ഞാന്‍
തളിരുടല്‍ തഴുകാം
(കൊഞ്ചും മൈനേ...)