Title (Indic)ഈ വളപ്പൊട്ടും WorkTheerthadanam Year2001 LanguageMalayalam Credits Role Artist Music Kaithapram Performer KS Chithra Writer Kaithapram LyricsMalayalamഈ വളപ്പൊട്ടും പീലിയും കിട്ടുവാ- നെത്രനാള് കൊതിച്ചുവെന്നോ ഈ പൊന്തിടമ്പിന്റെ നിഴലായ് നടക്കുവാ- നെത്രനാള് നിനച്ചുവെന്നോ എന്റെ സ്നേഹാക്ഷരങ്ങള്ക്കു മറുവാക്കു കിട്ടുവാന്‍ എത്രനാള്‍ കാതോര്ത്തുവെന്നോ (ഈ വളപ്പൊട്ടും) പൊന്നാതിരകളില് അമ്പലക്കുളങ്ങരെ അഷ്ടമംഗല്യവുമായ് ഒരുങ്ങിയിട്ടും വരണോരും പോണോരുമറിഞ്ഞൊരാ രഹസ്യം അറിയേണ്ടയാളന്നറിഞ്ഞില്ല (ഈ വളപ്പൊട്ടും) ജീവഞരമ്പുകള്‍ തന്ത്രിയാക്കി സ്വന്തം പ്രാണസ്വരങ്ങള്‍ മീട്ടിയിട്ടും ഒരു ജന്മം മുഴുവന്‍ സാധകം ചെയ്തിട്ടും കേള്ക്കേണ്ടയാളന്നറിഞ്ഞില്ല (ഈ വളപ്പൊട്ടും) Englishī vaḽappŏṭṭuṁ pīliyuṁ kiṭṭuvā- nĕtranāḽ kŏdiccuvĕnno ī pŏntiḍambinṟĕ niḻalāy naḍakkuvā- nĕtranāḽ ninaccuvĕnno ĕnṟĕ snehākṣaraṅṅaḽkku maṟuvākku kiṭṭuvān ĕtranāḽ kādorttuvĕnno (ī vaḽappŏṭṭuṁ) pŏnnādiragaḽil ambalakkuḽaṅṅarĕ aṣṭamaṁgalyavumāy ŏruṅṅiyiṭṭuṁ varaṇoruṁ poṇorumaṟiññŏrā rahasyaṁ aṟiyeṇḍayāḽannaṟiññilla (ī vaḽappŏṭṭuṁ) jīvañarambugaḽ tandriyākki svandaṁ prāṇasvaraṅṅaḽ mīṭṭiyiṭṭuṁ ŏru janmaṁ muḻuvan sādhagaṁ sĕydiṭṭuṁ keḽkkeṇḍayāḽannaṟiññilla (ī vaḽappŏṭṭuṁ)