എടീ എന്തെടീ രാജമ്മേ
ഞാൻ പറഞ്ഞതെന്തായീ
നീ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിലുണ്ടല്ലോ
എങ്കിൽ മയിൽ പേട പോലെ നീ മെയ്യിളക്കി വാ
വേഷമോരോന്നണിയുന്നു
നമ്മളെല്ലോരും ആ..ആ.ആ
ആ..ആ.ആ.ആ
വേഷമോരോന്നണിയുന്നു
നമ്മളെല്ലോരും
ജീവിതത്തിൻ വേഷമല്ലേ കാണുവതെങ്ങും
നമ്മൾ കാണുവതെന്നും
നാടു നൂറും ചുറ്റി വന്നു ആടുവോരാണേ
സത്യം തേടുവോരാണേ (2)
വയറ്റത്തു തപ്പുകൊട്ടും പാട്ടുകാരാണേ
ഞങ്ങൾ പാട്ടുകാരാണേ
(എടീ എന്തെടീ...)
കൂടു വിട്ടു കൂടു മാറും വേലയുണ്ടല്ലോ
ആ..ആ.ആ.ആ
കൂടു വിട്ടു കൂടു മാറും വേലയുണ്ടല്ലോ
കൂട്ടുകാരേ നാട്ടുകാരേ കൈയടിച്ചാലും
ഒന്നു കൈയടിച്ചാലും (2)
കാലു മാറാനൊരുങ്ങല്ലേ കാണികൾ നിങ്ങൾ
നിൽക്കും കാണികൾ നിങ്ങൾ (2)
തീയെരിയും വയറിന്റെ കാഴ്ച കണ്ടാലും
നിങ്ങൾ കാശു തന്നാലും
(എടീ എന്തെടീ ...)