നിന് നീല നയനങ്ങള്‍
വിരജിച്ച കാവ്യങ്ങള്‍
ശ്രുതി ചേര്‍ത്തു ഞാന്‍ പാടിടാം
ആ..ആാ..ആാ...ആ...ആാാ... (നിന് നീല..)
നിന് മധുര ഹൃദയത്തില്‍
നിറയുന്ന നാദത്തില്‍
രതിയൊടെ ഞാന്‍ ആടിടാം
ആ..ആാ..ആാ...ആ...ആാാ... (നിന് നീല..)
തകതധീം ധൊം തക തധ ത ത ധ (2)
ശിലയില്‍ ഉണരുന്ന കലയില്‍ വിരിയുന്ന
നിന് രൂപം ഞാന്‍ തീര്ത്തിടാം
കരളില്‍ വിടരുന്ന നിനവില്‍ വളരുന്ന
നിന് ശില്പം ഞാന്‍ തീര്ത്തിടാം
മനസ്സു നിറയുന്ന മധുരമുതിരുന്ന
നിന് പ്രേമം ഞാന്‍ നേടിടാം
പരുവം പരുവത്തില്‍ അമൃതം
പകരുന്ന സ്വര്ഗ്ഗതില് ഏറുന്നു ഞാന്‍
ആനന്ദ സൗഥത്തില്‍ അഴകുള്ള മഞ്ചത്തില്‍
ആടുന്ന വെണ്തിങ്കല് നീ
അനുരാഗ സലിലത്തില്‍ അഭിരാമ മല്‍സ്യം പോല്‍
അണയുന്ന നിന്നുള്ളില്‍ ഞാന്‍ (നിന് നീല..)
വിടരുമധരത്തില് വിരിയും അരിമുല്ല
പൂനുള്ളി ഞാന്‍ ചൂടിടാം
ഇളമവഴിയുന്ന കുളിരു പകരുന്ന
നിന് പ്രേമം എന്‍ ധന്യത
വഴിയില്‍ ഇനി നിന്റെ കഴലുനുകരുന്ന
പുല്ത്തുമ്പായ് തീര്‍ന്നെങ്കില്‍ ഞാന്‍
കനക ശ്രീകോവില്‍ നടയില്‍ നിന്നെന്നും
നിന്‍പൂജ ചെയ്യുന്നു ഞാന്‍
ആ ജനജന്മങ്ങള് എന്‍ പൂര്‍വ പുണ്യത്തില്‍
ശ്രീദേവിയായ് ഞാന്‍ നിന്നെ കാണട്ടെ ഞാന്‍
നീ തന്ന കുങ്കുമം ഈ പ്രേമബന്ധതില്
എഴേഴു ജന്മങ്ങള് നിലനിന്നെങ്കില്‍ (നിന് നീല ..)
തകതധീം ധൊം തക തധ ത ത ധ (2)
nin neela nayanangaL