പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ.... പുഴയായി....
പൊന്‍പുഴയൊരു മുകിലാവാന്‍ കൊതിച്ചൂ.... മുകിലായി....
പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ..... പുഴയായി.....
മരതകക്കുന്നിന്റെ മടിയിലൂടെ മുകില്‍
ചെറുപുഴയായ് പാട്ടുപാടി ഒഴുകിയെത്തി
കടലിലെത്തും മുൻപേ മല മുലകൊടുക്കും മുൻപേ
ചുടുവെയിലിന്‍ മരുപ്പറമ്പില്‍ പുഴ മരിച്ചു
പുഴയിനിയും മുകിലായ് ജനിക്കുമോ
പൂനിലാവ് മന്ത്രകോടി നല്‍കുമോ....
പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ.... പുഴയായി....
സുരഭിയാം കാറ്റിന്റെ വഴിയിലൂടെ പുഴ
ചെറുമുകിലായ് നൃത്തമാടി പറന്നുപൊങ്ങി
ചിറകുവെയ്ക്കും മുൻപേ കതിര്‍ചിലങ്ക കെട്ടും മുൻപേ
ഒരു പകലിന് ചിതയില്‍ വീണാ മുകില്‍ മരിച്ചു..
മുകിലിനിയും പുഴയായ് ജനിയ്ക്കുമോ
തുകിലുണര്‍ത്തു പാട്ടുപാടി ഒഴുകുമോ...
പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ..... പുഴയായി...