ഒരു കോടി സ്വപ്നങ്ങളാല് തീര്‍ത്തോരഴകിന്റെ മണി മഞ്ചലില്‍
മമവാമ സിംഹാസനം പൂകാന്‍ വരുമോ കനിമലരെ നീ
(ഒരു കോടി)
നിന് മിഴിയിണകളിലൊഴുകും പ്രേമം
നിന് തളിര്‍മേനിയില്‍ ഒഴുകും ദാഹം (2)
ഒരു രാഗമായ് ഒരു താളമായ് ഒരു ഗാനമായ്
ഒഴുകിയൊഴുകി ഒന്നാവാന്‍ ഇഴുകിയിഴുകി നിന്നാടാന്‍
ഓടി വരൂ പാടി വരൂ കുളിരെ അഴകേ നീ
(ഒരു കോടി)
മലര്‍മഞ്ഞു തൂകുന്ന രാവില്‍
മലരമ്പന്‍ തഴുകും നിലാവില് (2)
ഒരു ദാഹമായ് ഒരു മോഹമായ് ഒരു സ്വപ്നമായ്
ഒഴുകിയൊഴുകി ഒന്നാവാന്‍ ഇഴുകിയിഴുകി നിന്നാടാന്‍
ഓടി വരൂ പാടി വരൂ കുളിരേ അഴകേ നീ
(ഒരു കോടി)