തത്തമ്മേ പൂച്ച പൂച്ച..
തത്തമ്മേ പൂച്ച പൂച്ച..
പാത്തു പതുങ്ങി പമ്മി പമ്മി പൂച്ച വരുന്നുണ്ടേ...
കണ്ടന് പൂച്ച മണ്ടന്‍ പൂച്ച സയാമീസാന് പൂച്ച...
ഓ... തത്തമ്മേ പൂച്ച പൂച്ച...
തട്ടിന് മറുതട്ട് തട്ടാണോ തത്തേ..
ചോദ്യത്തിനുത്തരം ചൊല്ലാമോ തത്തേ..
തട്ടിന് മറുതട്ട് തട്ടാം ജയിച്ചാല്‍
കൂട്ടിനടുത്തിന്നു പോകാമോ പൂച്ചേ...
ഓഹോയ്...
തത്തമ്മേ... പൂച്ച പൂച്ച...
ആദ്യം പെണ്‍കൊല ചെയ്തതുമാര്
ആട കവര്‍ന്നതാര്
പാത്രം കൃഷ്ണയ്ക്കേകിയതാര്
പഞ്ചവടിസ്ഥിതന് ആര്...
ആദ്യം പെണ്‍കൊല ചെയ്തത് രാമന്
ആട കവര്‍ന്നത് കണ്ണന്
പാത്രം കൃഷ്ണയ്ക്കേകിയതര്ക്കന്
പഞ്ചവടിസ്ഥിതന് രാമന്
തത്തമ്മേ പൂച്ച പൂച്ച..
പാത്തു പതുങ്ങി പമ്മി പമ്മി പൂച്ച വരുന്നുണ്ടേ...
കണ്ടന് പൂച്ച മണ്ടന്‍ പൂച്ച സയാമീസാന് പൂച്ച...
ഓ...
തത്തമ്മേ.. പൂച്ച പൂച്ച...
ബലപ്രസാദം വരുവാന്‍ പാർത്ഥനു കൊടുത്തത് ഏതു ശരം
പാരാവാരം ചാടിയതാര്..
ഭാര്‍ഗ്ഗവ രാമനാര്..
ബലപ്രസാദം വരുവാന്‍ പാർത്ഥനു കൊടുത്തു പാശുപതം
പാരാവാരം ചാടി ഹനുമാന്
ഭാര്‍ഗ്ഗവ രാമന് ശ്രീകൃഷ്ണന്...
തോറ്റു പോയേ.. പൂച്ച പൂച്ച...
പാത്തു പതുങ്ങി പമ്മി പമ്മി പൂച്ച വരുന്നുണ്ടേ...
കണ്ടന് പൂച്ച മണ്ടന്‍ പൂച്ച സയാമീസാന് പൂച്ച... ഓ...
തത്തമ്മേ.. പൂച്ച പൂച്ച...