ഇതളൂര്‍ന്നു വീണ പനിനീര് ദളങ്ങള്‍ തിരികേ ചേരുംപോലെ..
ദളമര്മ്മരങ്ങള് ശ്രുതിയോടു ചേര്‍ന്നു മൂളും പോലെ..
വെണ്‍ചന്ദ്രനീ കൈക്കുമ്പിളില്‍ പൂ പോലെ വിടരുന്നു..
മിഴി തോര്‍ന്നൊരീ മൌനങ്ങളില് പുതുഗാനമുണരുന്നൂ..
(ഇതളൂര്‍ന്നു വീണ പനിനീര് ദളങ്ങള്‍)
പകലുവാഴാന്‍ പതിവായ് വരുമീ സൂര്യന് പോലും..
പാതിരാവില്‍ പടികളിറങ്ങും താനേ മായും..
കരയാതെടി കിളിയേ.. കണ്ണീര്തൂവാതെന് മുകിലേ..
പുലര്കാലസൂര്യന് പോയ്വരും.. വീണ്ടുമീ വിണ്ണില്‍..
(ഇതളൂര്‍ന്നു വീണ പനിനീര് ദളങ്ങള്‍)
നനയുമിരുളിന്‍ കൈകളില്‍ നിറയേ മിന്നല്വളകള്..
താമരയിലയില്‍ മഴനീര്‍മണികള്‍ തൂവീ പവിഴം..
ഓര്‍ക്കാനൊരു നിമിഷം.. നെഞ്ചില്‍ ചേര്‍ക്കാനൊരു ജന്മം..
ഈയോര്‍മ്മ പോലുമൊരുത്സവം.. ജീവിതം ഗാനം..
(ഇതളൂര്‍ന്നു വീണ പനിനീര് ദളങ്ങള്‍)