Title (Indic)വിഗ്രഹഭഞ്ജകരേ WorkThaniniram Year1973 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamവിഗ്രഹഭഞ്ജകരേ അരുതേ അരുതേ വിലപ്പെട്ട മനുഷ്യനെ കൊല്ലരുതേ കൊല്ലരുതേ (വിഗ്രഹ) പുരുഷാന്തരങ്ങൾ മുഖച്ഛായ നൽകും ഒരു മണൽബിംബവും ഉടയ്ക്കരുതേ അവയുടെ ധൂസരധൂളികൾ വീണ്ടുമൊരവതാര പുരുഷനായ് സ്വയമുണരും ചുവന്ന മനസ്സുകള്‍ ചുരന്നെടുക്കാനല്ല ചുറ്റികയും പടവാളും (വിഗ്രഹ) യുഗസംക്രമങ്ങൾ മരുഭൂവിൽ വളർത്തും ഒരു തണൽവൃക്ഷവും മുറിക്കരുതേ അവയുടെ പൂവിടുമസ്ഥികൾ പിന്നെയും ഒരു ബോധിവൃക്ഷമായ് സ്വയം വളരും ചുടുന്ന ഞരമ്പുകൾ അരിഞ്ഞെറിയാനല്ല ചുറ്റികയും പടവാളും (വിഗ്രഹ) Englishvigrahabhañjagare arude arude vilappĕṭṭa manuṣyanĕ kŏllarude kŏllarude (vigraha) puruṣāndaraṅṅaḽ mukhacchāya nalguṁ ŏru maṇalbiṁbavuṁ uḍaykkarude avayuḍĕ dhūsaradhūḽigaḽ vīṇḍumŏravadāra puruṣanāy svayamuṇaruṁ suvanna manassugaḽ surannĕḍukkānalla suṭrigayuṁ paḍavāḽuṁ (vigraha) yugasaṁkramaṅṅaḽ marubhūvil vaḽarttuṁ ŏru taṇalvṛkṣavuṁ muṟikkarude avayuḍĕ pūviḍumasthigaḽ pinnĕyuṁ ŏru bodhivṛkṣamāy svayaṁ vaḽaruṁ suḍunna ñarambugaḽ ariññĕṟiyānalla suṭrigayuṁ paḍavāḽuṁ (vigraha)