(കോ) തൂ ത- താരിയാ തൂ ത- താരിയാ
(പു) പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍
തൊട്ടു തൊട്ടു നിന്നാട്ടേ എന്‍ തമ്പുരാട്ടി നീയല്ലേ
(കോ) കൊക്കുരുമ്മിപ്പാടാം
(പു) പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍
തൊട്ടു തൊട്ടു നിന്നാട്ടേ എന്‍ തമ്പുരാട്ടി നീയല്ലേ
തിരുമിഴി തൂകും തെളിവായു് തെളിയുന്നൊരമ്പലമണിവിളക്ക്
ചിലങ്കയിട്ടതാരാണു് തിടമ്പെടുത്ത രാത്തിങ്കള്‍
വിളക്കെടുപ്പിനാരാണു് ഒരു കൊടി രാത്താരം
(പു) പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍
തൊട്ടു തൊട്ടു നിന്നാട്ടേ എന്‍ തമ്പുരാട്ടി നീയല്ലേ
(കോ) കൊക്കൂ കൊക്കൂ കൂ കൂ കൂ
കൊക്കൂ കൊക്കൂ കൊക്കൂ കൊക്കൂ കൂ കൂ കൂ
(പു) പുലരാപ്പുലരികളോ നിന് കവിളില്‍ തളിരാം തളിരാണോ
(സ്ത്രീ) ഇളനീര്ക്കുളിരുണ്ടു് എന്‍ കനവില്‍ തുളസിക്കതിരുണ്ടു്
(പു) മയിലഴകേ എന്‍ കുയില്മൊഴിയേ നിന്നെ കാണാനെന്തു രസം
(സ്ത്രീ) കുളിരഴകില്‍ രതിക്കലയഴകില് നിന്നിലലിയാനെന്തു സുഖം
(പു) ഗോപാംഗനയായു് ദേവാംഗനയായു് വരുമോ നീ വരുമേ
അഴകേ അഴകേ
ഇതിലേ വരുമോ
ഇനി യദുകുലമധുരിത രാഗപരാഗം പകരാന്‍ നീ വരുമോ (2)
പൊട്ടു തൊട്ട കിളിയേ
(സ്ത്രീ) മുന്തിരിക്കൈകളിലെ പ്രസാദം കളിക്കുറിയണിയാന് വാ
(പു) മാനസമണിവാതില് നല്ല നല്ല പറക്കും കാറ്റായു് വാ
(സ്ത്രീ) പറയാം ഞാന്‍ ഇന്നു പറയാം ഇന്നൊരു കവിതയിന്‍ കഥ പറയാം
(പു) പറയുമ്പോള്‍ ഞാന്‍ കേള്‍ക്കാം നിനക്കൊരു മരതകക്കനി പകരാം
(സ്ത്രീ) ദേവകുമാരാ രാജാകുമാരാ നീയെന്‍ പ്രിയനെന്നും
(പു) അഴകേ അഴകേ
ഇതിലേ വരൂ നീ
നിന്റമ്പല സംഗമ സംക്രമ കുങ്കുമമണിയൂ നീയണിയൂ
പൊട്ടു തൊട്ട കിളിയെ തട്ടിമുട്ടിപ്പറന്നെന്‍
തൊട്ടു തൊട്ടു നിന്നാട്ടേ എന്‍ തമ്പുരാട്ടി നീയല്ലേ