തിരി താഴ്ന്നു ഒരു വരസൂര്യന്
ഈ സാഗരസന്നിധിയില്...
ഇരുള് മൂടും കരിനിഴല്‍ തേങ്ങി
ഒരു സാന്ത്വനം ആരരുളാന്...
മുറിഞ്ഞു നീറും ചിറകുകളോടെ
തളര്‍ന്നു പാറുവതെങ്ങോ...പക്ഷി
തളര്‍ന്നു പാറുവതെങ്ങോ...
തിരി താഴ്ന്നു ഒരു വരസൂര്യന്
ഈ സാഗരസന്നിധിയില്...
വെന്തുരുകും വേനലിലെ
പെയ്യാമുകില് പെയ്യവേ...
കാണാക്കണ്ണീര് മഴ പെയ്യവേ...
(വെന്തുരുകും....)
ഒരു നെടുവീര്‍പ്പുമായ്...
തഴുകിത്തലോടുവാന്‍
ഒരു കുളിര് വാക്കുമായ് ഒരുമിച്ചിരിക്കുവാന്‍...
ആരെ...ആരെ...പോരുന്നീ കൂട്ടില്‍....
തിരി താഴ്ന്നു ഒരു വരസൂര്യന്
ഈ സാഗരസന്നിധിയില്...
നൊന്തുരുകും ഓര്‍മ്മയുമായ്...
സന്ധ്യാസഖി നില്ക്കവേ...
ഏതോ പാട്ടിന് ശ്രുതി മീട്ടവേ...
(നൊന്തുരുകും....)
ഒരു ജലശംഖമായ്
തീർത്ഥം തളിക്കുവാന്‍
കരിയിലച്ചീന്തിലെ കളഭം തൊടീക്കുവാന്
ആരെ....ആരെ...പോരുന്നീ രാവില്‍....
(തിരി താഴ്ന്നു.....)