ഒന്നു പെറ്റു കുഞ്ഞു ചത്ത പശുവിനെ കറന്നാൽ
ഒന്നരലിറ്റർ പാല് അതിൽ
ഒന്നര ലിറ്റർ അയൽക്കാർക്ക്
ഒന്നര ലിറ്റർ മനയ്ക്കലേക്ക് ബാക്കി
ഒന്നര ലിറ്റർ സ്വാമിശരണം ചായക്കടയിലേക്ക്
ലാഭമോ നഷ്ടമോ എത്ര പെണ്ണിനു
ലാഭമോ നഷ്ടമോ എത്ര
അമ്പലക്കുളത്തിലെ വെള്ളം വറ്റിയാൽ
ആകെ കുഴഞ്ഞു പോകും നമ്മൾ
ആകെ കുഴഞ്ഞു പോകും
ഈ ബ്ലൗസിനകത്തിരുന്നു കുതിരുന്ന നോട്ടുകൾ
വെയിലത്തുണക്കി നീ തരുമെങ്കിൽ
ലാട്ടറി വിൽക്കും ഹോട്ടൽ തുടങ്ങാം
ലൈനൊന്ന് മാറ്റി നോക്കാം ബിസിനസ്
ലൈനൊന്ന് മാറ്റി നോക്കാം( ഒന്നു പെറ്റു...)
റോഡിന്റെ സൈഡിലെ ഓടിട്ട വീടൊന്ന്
വാടകക്കെടുക്കേണം പിന്നെ വാടകക്കെടുക്കേണം
ഈ മനസ്സിനകത്തൊരു വിടരുന്ന പ്രേമത്തിൻ
മണമുള്ള പൂവുകൾ കൈമാറി
ലക്കൊന്നു നോക്കാം സ്വപ്നങ്ങൾ കാണാം
ലക്കൊന്നു മാറ്റി നോക്കാം ബിസിനസ്
ലൈനൊന്നു മാറ്റി നോക്കാം (ഒന്നു പെറ്റു..)