രാരിരി രാരാരോ
രാരിരാരോ രാരിരി രാരാരോ
കണ്ണേയുറങ്ങുറങ്ങുറങ്ങ്
പൊന്നോമനക്കുഞ്ഞേയുറങ്ങുറങ്ങ്
കണ്ണനെ കണ്ടു കണ്ട്
ചിരിച്ചുംകൊണ്ടോമനമുത്തുറങ്ങ്
താമരത്തുമ്പിയായ്
പറന്നോടാനാലിലക്കുഞ്ഞുറങ്ങ്
സൂര്യനും ചന്ദ്രനുംപോല്
ഉറങ്ങുറങ്ങാരിരിരാരാരോ
(കണ്ണേ)
തേനും വയമ്പുമുണ്ട്
മടിയില്‍ ചായോ ചാഞ്ഞുറങ്ങ്
നോവാത്ത മുള്ളുകൊണ്ട്
കാതുകുത്താം അമ്മിഞ്ഞയുണ്ടുറങ്ങ്
നാട്ടുനടപ്പുപോലെ കാതില്‍ ഞങ്ങള്‍
മുത്തശ്ശിപ്പേരു ചൊല്ലാം
അന്നപൂര്‍ണ്ണേശ്വരിയായ് അന്നമുണ്ട്
മെയ്യ് വളരാനുറങ്ങ്
(കണ്ണേ)
പിച്ചവച്ചു നടന്നാല്‍
കാലില്‍ രണ്ടു പാദസരങ്ങള്‍ നല്‍കാം
നാലാളു കണ്ടുനില്ക്കെ
നാവില്‍ ഞങ്ങള്‍ നാമാക്ഷരം കുറിക്കാം
ഏഴു സ്വരങ്ങള്‍ കൊണ്ട്
മാലകോര്‍ത്ത് മൗലിയില്‍ ചാര്‍ത്തിത്തരാം
ഏഴു നിറങ്ങളുള്ള പട്ടു കൊണ്ട്
പാവാട തുന്നിത്തരാം
(കണ്ണേ)