മായപ്പൊന്മാനേ നിന്നെത്തേടി ഞാന്‍
വര്‍ണ്ണപ്പൂമെയ്യില്‍ തലോടാന്‍ മാത്രം
നീലക്കണ്‍കോണില്‍ നിലാവോ നിന്നുള്ളില്‍
തുളുമ്പും നൂറായിരമാശയേകും ഹിമസാഗരമോ
മായപ്പൊന്മാനേ നിന്നെക്കണ്ടൂ ഞാന്‍
കന്നിപ്പൂമെയ്യില്‍ നിറമേകും മദമാടാന്‍
(മായപ്പൊന്മാനേ)
തൊട്ടേനേ തൊട്ടില്ല
എന്‍ മാനസവാടിയാകെത്തിരയുമ്പോള്‍
കണ്ടേനേ കണ്ടില്ല
കണ്ണായിരമേകി നിന്നെത്തിരയുമ്പോള്‍
ഞാനെന്‍ കൈമെയ് മറന്നു കസ്തൂരിപ്പൊന്മാനേ
ദേവാംഗന നീന്തുന്നൊരു പാല്‍ക്കടല്‍ക്കരയില്‍
നിന്നെ മെരുക്കുവതാരോ ആരോ പോറ്റുവതാരോ
എന്നിനി എന്നില്‍ കനിയും പകരും മൃഗമദതിലകം
(മായപ്പൊന്മാനേ)
അന്നൊരുനാള്‍ കേട്ടൂ ഞാന്‍
ഒരു മോഹനരാഗമായ് നീ നിറയുമ്പോള്‍
പണ്ടൊരു നാള് കണ്ടൂ ഞാന്‍
പ്രിയസീതയെ നീ മയക്കിയ വര്‍ണ്ണങ്ങള്‍
ആരും കാണാതെ വളര്‍ത്താം ഞാന്‍
കൊതിതീരെ തളിരേകാം
പൂന്തിങ്കള്‍പ്പെണ്ണാളിന്‍ കണ്മണിക്കുഞ്ഞേ
നീയെന്‍ നെഞ്ചിലുറങ്ങൂ പുള്ളിക്കോടിയുടുക്കൂ
നിന്നിലെ മായാലോകം പകരാന്‍ കരളിലൊതുങ്ങൂ
(മായപ്പൊന്മാനേ)