പൂക്കാലം പോയെന്നോ കാറ്റു പറഞ്ഞു
പുത്തില്ലം പോറ്റും പൊന്‍മൈന പറഞ്ഞു
പൊന്നുണ്ണിപ്പൂത്തിരുളേ വന്നാലും വീണ്ടും നീ
പാലൊത്ത നിലാവത്തൊരു കണിമലരായ്
ഉണരൂ ഇനിയോര്‍മ്മകളില്‍
(പൂക്കാലം)
താലോലം താരാട്ടുമ്പോള്‍ കുളിരോലും കുഞ്ഞിച്ചുണ്ടില്‍
കാണാപ്പൊന്തരി കദളിത്തേനില് ചാലിയ്ക്കൂ കളമൊഴിയായ്
നീയെന്റെ മാറത്തു ചായുന്ന നേരത്ത് കണ്ണാ നീ കാണാതെ
വാത്സല്യത്തൂമുത്തം കൊതിതീരെ തന്നീലാ
പാലൊത്ത നിലാവത്തൊരു കണിമലരായ്
ഉണരൂ ഇനിയോര്‍മ്മകളില്‍
(പൂക്കാലം)
ഉണ്ണിക്കൈ നീട്ടീല്ലാ നീ ഒരു പാവക്കുഞ്ഞിന്നായി
ഓണത്തുമ്പിയെ ഊഞ്ഞാലാട്ടാനോടിപ്പോയ് തൊടികളില്‍ നീ
പൂമേടും പുല്‍മേടും പൂമാനത്താഴ്വരയും
താര്തെന്നലാട്ടുന്ന താഴമ്പൂവുകളും
നിന് ചൊല്ല് തേന്‍ ചൊല്ല് കൊതിതീരെ കേട്ടില്ലാ
പാലൊത്ത നിലാവത്തൊരു കണിമലരായ്
ഉണരൂ ഇനിയോര്‍മ്മകളില്‍
(പൂക്കാലം)