മൂടല്മഞ്ഞിന് ചാരുതയില്‍
മൌനം കൊള്ളും വിതാനമേ
അനന്തമാം നിന്‍കുളിരില്‍
അലിയുന്നൂ മോഹങ്ങള്‍
(മൂടല്മഞ്ഞിൻ..)
സ്വപ്നങ്ങള്‍ പൂക്കുന്നു
ഈ സുഖഭൂമിയിലായിരമായിരമായ്
സ്വര്‍ഗ്ഗങ്ങള്‍ തേടുന്നു
ഈ നിറഭൂമിയിലനുദിനം മിഥുനങ്ങള്‍(സ്വപ്നങ്ങള്‍..)
സല്ലാപ സംഗീത സമ്മേളനം
സല്ലാപ സംഗീത സമ്മേളനം
(മൂടല്മഞ്ഞിൻ...)
മേഘങ്ങള്‍ ചേരുന്നു
ഈ സുരകാന്തിയില് മാരിവില്‍ തൂവലുമായ്
മധുരങ്ങളൂട്ടുന്നു.....
ഈ ഹിമവീഥിയില് സുരഭിലനിമിഷങ്ങള്‍(മേഘങ്ങൾ..)
ഉന്മാദ സായൂജ്യ സമ്മേളനം..
ഉന്മാദ സായൂജ്യ സമ്മേളനം
(ആ..ആ..മൂടല്മഞ്ഞിൻ..)(2)