ഉം..ഉം..ആ..ആ..ആ..
തട്ടത്തിനുള്ളിൽ നാണിച്ചിരിക്കുന്നു തട്ടിൻപുറത്തെ പൂച്ച
ഒരു മിണ്ടാപ്പൂച്ച ഒരു മിണ്ടാപ്പൂച്ച
തത്തമ്മേ തത്തമ്മേ തത്തമ്മേ തത്തമ്മേ പൂച്ച
(തട്ടത്തിനുള്ളിൽ..)
നിക്കാഹു രാത്രിയിൽ (2)
സ്വർഗ്ഗത്തിലെത്താൻ (2)
തിക്കിത്തിരക്കുന്നു മോഹം മോഹം ഉള്ളിൽ
നിക്കാഹു രാത്രിയിൽ (2)
സ്വർഗ്ഗത്തിലെത്താൻ (2)
തിക്കിത്തിരക്കുന്നു മോഹം മോഹം പക്ഷേ
മാലോകർ കാണുമ്പോൾ മക്കത്ത് നോക്കി ധ്യാനിച്ചിരിക്കുന്നു പാവം ഒരു മിണ്ടാപ്പൂച്ച
(തട്ടത്തിനുള്ളിൽ...)
താമരപ്പൂമുഖം താഴോട്ടാക്കി
നാണിച്ചിരിക്കുന്ന പൂച്ച
കണ്ണിൻ കോണിൽ ചിരിക്കുന്നു പൂച്ച പക്ഷേ
ആരംഭമാരനെ മാറോടനയ്ക്കുവാൻ ആശിച്ചിരിക്കുന്നു പാവം ഒരു മിണ്ടാപ്പൂച്ച
(തട്ടത്തിനുള്ളിൽ..)
വിണ്ണിലുള്ള നക്ഷത്രങ്ങൾ കണ്ണടച്ചല്ലോ
ഇനി കണ്ണടച്ച് പാലു കുടിച്ച് കളീച്ചാട്ടേ
പൂച്ച രസിച്ചാട്ടേ
നാണമില്ലെന്നാലും സ്വല്പം കാണിക്കേണം
ചെന്ന് പാലെടുത്ത് കൊടുക്കുമ്പോൾ കൈ വിറയ്ക്കേണം
താനന്നന്ന നനന്നന്ന താനന്നാനാ താന