ശ്രീ വാഴും കോവിലില്‍ താലപ്പൊലീ
ശ്രീ ഭഗവതിക്കെന്നും താലപ്പൊലി
ദേവിക്കു ചാര്‍ത്തുവാന്‍ പൂവേപൊലീ
താലത്തിലൊരുക്കു നാം ദീപാഞ്ജലി
ശംഖുണ്ടൊരുകയ്യില് ചക്രമുണ്ട്
ഗദയുണ്ടൊരു കയ്യില്‍ ചിലമ്പുമുണ്ട്
വാളുണ്ടൊരു കയ്യില്‍ പദ്മമുണ്ട്
വ്യാളീമുഖപ്രഭാ പ്രസരമുണ്ട്....
ജ്യോതിര്‍മയീ ദേവി എഴുന്നള്ളുന്നൂ...
നാലമ്പലം ചുറ്റി എഴുന്നെള്ളുന്നു...
നീരിറ്റു വീഴും ചേല ചുറ്റും നീരാടിയ മങ്കമാരേ
കുത്തുമുലക്കച്ച കെട്ടി കൂന്തലില്‍ പൂവു ചൂടി
എണ്ണതേച്ചൊരു താലമേന്തി വരു
വരൂ വരൂ...
ചെത്തിമലര്മാല മാറിലുണ്ട്
മാല മാറിലുണ്ട്.....
നെറ്റിയില്‍ കുങ്കുമകുറിയുമുണ്ട്
കുങ്കുമകുറിയുമുണ്ട്........
രാജരാജേശ്വരി ദേവിക്കലങ്കാരം
ആലവട്ടകുടചാമരങ്ങള്
ശ്രീ വാഴും കോവിലില്‍ താലപ്പൊലീ
ശ്രീ ഭഗവതിക്കെന്നും താലപ്പൊലി