ആയിരം താലത്തില്‍ പൂവും കുറിക്കൂട്ടും
ആരെന്റെ താലയ്ക്കായി കൊണ്ട് വന്നു
ആളിമാരോ ദേവദൂതിമാരോ
ആരോരുമറിയാതെ മാരന്‍ താനോ
ഈ മാരന്‍ താനോ
പാരിജാതങ്ങള്‍ക്ക് നീര് കൊടുക്കാന്‍
ശ്രീപാര്‍വതിയെ പോലെ വന്നവളെ (2)
നിന്നെ കളഭം ചാര്‍ത്തുവാന്‍ ആതിര
വെണ്ണിലാവോടി വന്നു
ഓടിവന്നു ഓടിവന്നു വെണ്ണിലാവോടിവന്നു
(ആയിരം താലത്തില്‍ )
പഞ്ചാഗ്നിമദ്ധ്യത്തില്‍ വീണെരിയും
സ്നേഹബിന്ദുവില്‍ സുസ്മിതമായവളെ (2)
തീയോ കുളിരോ നിന്നെ തലോടുന്ന
തെന്നലില്‍ നീ പകര്‍ന്നു
നീ പകര്‍ന്നു നീ പകര്‍ന്നു തെന്നലില്‍ നീ പകര്‍ന്നു
(ആയിരം താലത്തില്‍ )