തെയ്യ് തെയ്യ് (പുഴ പാടും)
പുഴ പാടും കഥ കേൾക്കെ ഇളംകാറ്റിനു മേളം
തുഴത്താളം മുറുകുമ്പോൾ കൈതോലയ്ക്കും ഓളം
ഇളനീർക്കുളിര്
ഒരുത്തനിന്നൊരുത്തിയെ കൊതിച്ച് വന്നണഞ്ഞതും
അകത്തളം തുടിച്ചിടും കരിക്കിനു കിണുക്കവും
(പുഴ പാടും..)
മോഹം കുറുകിടും നേരം
രാഗമുല്ല മലരു കൊണ്ട് തോരണങ്ങൾ ചാർത്തിടുന്ന
മാനസങ്ങൾ വീണയാക്കി ഗാനമാല കോർത്തിടുന്ന
മോഹം കുറുകിടും നേരം
നവജീവിത പൂമേട തീർക്കും
ഇണ ചൂടിയ പുതുനാമ്പുകൾ പൂക്കും
മനസ്സിനെ വാചാല സരസ്സുകളാക്കും
സരസ്സുകൾ നീളെ നീളെ
പ്രേമാർദ്ര ഹംസങ്ങൾ സ്വപ്നത്തിൽ നീരാടി നീന്തും
(പുഴ പാടും..)
സ്വപ്നം കതിരിടും കാലം
പ്രാണവള്ളി തളിരുലഞ്ഞു വാർനികുഞ്ജമാക്കിടുന്ന
രാസകേളിയാടിടുന്ന മാധവങ്ങൾ തീർത്തിടുന്ന
സ്വപ്നം കതിരിടും കാലം
സുഖസാരസമിളകുന്ന രാത്രി മദനാശകളുണരുന്ന മൃദു ഗാത്രി
മലർശരം മൂടുന്ന സുഖങ്ങളിലാഴ്ത്തും
സുഖങ്ങളിൽ നീളെ നീളെ
ഏകാന്ത സ്വർഗ്ഗങ്ങൾ വാടാത്ത പുഷ്പങ്ങൾ തൂകും
(പുഴ പാടും..)
puḻa pāḍuṁ katha keḽkkĕ iḽaṁkāṭrinu meḽaṁ
tuḻattāḽaṁ muṟugumboḽ kaidolaykkuṁ oḽaṁ
iḽanīrkkuḽir
ŏruttaninnŏruttiyĕ kŏdicc vannaṇaññaduṁ
agattaḽaṁ tuḍicciḍuṁ karikkinu kiṇukkavuṁ
(puḻa pāḍuṁ..)
mohaṁ kuṟugiḍuṁ neraṁ
rāgamulla malaru kŏṇḍ toraṇaṅṅaḽ sārttiḍunna
mānasaṅṅaḽ vīṇayākki gānamāla korttiḍunna
mohaṁ kuṟugiḍuṁ neraṁ
navajīvida pūmeḍa tīrkkuṁ
iṇa sūḍiya pudunāmbugaḽ pūkkuṁ
manassinĕ vāsāla sarassugaḽākkuṁ
sarassugaḽ nīḽĕ nīḽĕ
premārdra haṁsaṅṅaḽ svapnattil nīrāḍi nīnduṁ
(puḻa pāḍuṁ..)
svapnaṁ kadiriḍuṁ kālaṁ
prāṇavaḽḽi taḽirulaññu vārniguñjamākkiḍunna
rāsageḽiyāḍiḍunna mādhavaṅṅaḽ tīrttiḍunna
svapnaṁ kadiriḍuṁ kālaṁ
sukhasārasamiḽagunna rātri madanāśagaḽuṇarunna mṛdu gātri
malarśaraṁ mūḍunna sukhaṅṅaḽilāḻttuṁ
sukhaṅṅaḽil nīḽĕ nīḽĕ
egānda svarggaṅṅaḽ vāḍātta puṣpaṅṅaḽ tūguṁ
(puḻa pāḍuṁ..)