Tevimalakkaatre

തേവിമലക്കാറ്റേ
Year
Language

തേവിമലക്കാറ്റേ തെച്ചിമലക്കാറ്റേ
തേനരുവിക്കരയിലെ തെമ്മാടിക്കാറ്റേ
തേരുകാണാറുണ്ടോ തേവരെക്കാണാറുണ്ടോ
തന താനിനിന്ന താനിന്നാനി
താനിനിന്ന താനിനാനി താനിനോ താനിന്നാനിനോ

ആയിരം കൊലുസിട്ടാലോല നൃത്തമാടി
ആര്യങ്കാവീന്നു നീ പോന്നപ്പോള്‍
സ്വപ്നവര്‍ണ്ണ ഹംസത്തേരിലെന്റെ തോഴന്റെ
സ്വപ്തസ്വരാലാപനം കേട്ടോ
നീയെന്റെ സങ്കല്പ കാമുകനെ കണ്ടോ കണ്ടോ
തന താനിനിന്ന താനിന്നാനി
താനിനിന്ന താനിനാനി താനിനോ താനിന്നാനിനോ

ഭൂതത്താന്‍ പാറക്കപ്പുറത്തരുവിയില്‍
നീന്തിക്കുളിക്കാന്‍ നീ പോയപ്പോള്‍
ഊരുചുറ്റി നടക്കുമെന്‍ കാമദേവന്റെ
വാരൊളിപ്പൂമുഖം കണ്ടോ
നീയെന്റെ വാ‍സന്തസേനനെ കണ്ടോ കണ്ടൊ
തന താനിനിന്ന താനിന്നാനി
താനിനിന്ന താനിനാനി താനിനോ താനിന്നാനിനോ

tevimalakkāṭre tĕccimalakkāṭre
tenaruvikkarayilĕ tĕmmāḍikkāṭre
terugāṇāṟuṇḍo tevarĕkkāṇāṟuṇḍo
tana tānininna tāninnāni
tānininna tānināni tānino tāninnānino

āyiraṁ kŏlusiṭṭālola nṛttamāḍi
āryaṅgāvīnnu nī ponnappoḽ
svapnavarṇṇa haṁsatterilĕnṟĕ toḻanṟĕ
svaptasvarālābanaṁ keṭṭo
nīyĕnṟĕ saṅgalba kāmuganĕ kaṇḍo kaṇḍo
tana tānininna tāninnāni
tānininna tānināni tānino tāninnānino

bhūdattān pāṟakkappuṟattaruviyil
nīndikkuḽikkān nī poyappoḽ
ūrusuṭri naḍakkumĕn kāmadevanṟĕ
vārŏḽippūmukhaṁ kaṇḍo
nīyĕnṟĕ vāsandasenanĕ kaṇḍo kaṇḍŏ
tana tānininna tāninnāni
tānininna tānināni tānino tāninnānino