Tenyajola kili

തേഞ്ചോല കിളി
Work
Year
Language

തേന്‍ചോലക്കിളി പൂഞ്ചോലക്കിളി
തിങ്കള്‍ക്കലയുടെ വീടേത്
തെന്മലയോ പൊന്മലയോ
തീരം കാണാത്ത പാല്‍പ്പുഴയോ

ആ വീട്ടില്‍ ജനിച്ചവരല്ലേ
ആലോലം കിളികള്‍ നിങ്ങള്‍
താലോലം കിളികള്‍
അച്ഛന്റെ ചിറകിനു കീഴിലൊളിച്ചു കളിച്ചും
അമ്മക്കുമുമ്മ കൊടുത്തും
അന്നു കൂടെ ജനിച്ചൊരു പൊന്നുടപ്പിറന്നവളെവിടെപ്പോയ്
എവിടേ പോയ് .. ..
കരഞ്ഞാലും കേള്‍ക്കാത്ത തിരഞ്ഞാലും കാണാത്ത
കാടുകാക്കും വേടന്മാരുടെ കൂടാരങ്ങളിലുണ്ടോ - അവളുണ്ടോ... (തേന്‍ചോലക്കിളി)

ആ വീട്ടില്‍ വളര്‍ന്നവരല്ലേ
അമ്മാനക്കിളികള്‍ - നിങ്ങള്‍
പൊന്മാനക്കിളികള്‍
അല്ലിപ്പൂവമൃതു പുരട്ടി ചുണ്ടു ചുവന്നും
അങ്കോലപ്പഴമുണ്ടും
അന്നു കൂടെ വളര്‍ന്നൊരു
കുഞ്ഞുടപ്പിറന്നവളെവിടെപ്പോയ്
എവിടേ പോയ് ..
കൊതിച്ചാലും കാണാത്ത വിളിച്ചാലും മിണ്ടാത്ത
കാടുവാഴും ദൈവത്തിന്റെ കല്ലമ്പലങ്ങളിലുണ്ടോ - അവളുണ്ടോ.... (തേന്‍ചോലക്കിളി)

tencolakkiḽi pūñjolakkiḽi
tiṅgaḽkkalayuḍĕ vīḍet
tĕnmalayo pŏnmalayo
tīraṁ kāṇātta pālppuḻayo

ā vīṭṭil janiccavaralle
ālolaṁ kiḽigaḽ niṅṅaḽ
tālolaṁ kiḽigaḽ
acchanṟĕ siṟaginu kīḻilŏḽiccu kaḽiccuṁ
ammakkumumma kŏḍuttuṁ
annu kūḍĕ janiccŏru pŏnnuḍappiṟannavaḽĕviḍĕppoy
ĕviḍe poy .. ..
karaññāluṁ keḽkkātta tiraññāluṁ kāṇātta
kāḍugākkuṁ veḍanmāruḍĕ kūḍāraṅṅaḽiluṇḍo - avaḽuṇḍo... (tencolakkiḽi)

ā vīṭṭil vaḽarnnavaralle
ammānakkiḽigaḽ - niṅṅaḽ
pŏnmānakkiḽigaḽ
allippūvamṛtu puraṭṭi suṇḍu suvannuṁ
aṅgolappaḻamuṇḍuṁ
annu kūḍĕ vaḽarnnŏru
kuññuḍappiṟannavaḽĕviḍĕppoy
ĕviḍe poy ..
kŏdiccāluṁ kāṇātta viḽiccāluṁ miṇḍātta
kāḍuvāḻuṁ daivattinṟĕ kallambalaṅṅaḽiluṇḍo - avaḽuṇḍo.... (tencolakkiḽi)