തേനുതിരും മധുരയൗവനം
താരുണ്യമാം നവ്യസൗരഭം
(തേനുതിരും...)
അരികെ വരൂ അരികെ വരൂ
അഴകിൻ ചിറകിൽ പറന്നുയരൂ
ഈ സുഗന്ധയാമിനിയിൽ
ഒഴുകും സ്വപ്നവാഹിനി ഞാൻ
പുരുഷമാനസ വസന്തകേളിയിൽ
പുതിയരാഗം ഞാൻ
പുതിയ രാഗം ഞാൻ
(തേനുതിരും..)
ഈ കനകനൂപുരങ്ങൾ
അണിയും മദന കാമിനി ഞാൻ
അധരചുംബന ലാസ്യലഹരിയിൽ
ഉണരും ദാഹം ഞാൻ
ഉണരും ദാഹം ഞാൻ
(തേനുതിരും..)
tenudiruṁ madhurayauvanaṁ
tāruṇyamāṁ navyasaurabhaṁ
(tenudiruṁ...)
arigĕ varū arigĕ varū
aḻagin siṟagil paṟannuyarū
ī sugandhayāminiyil
ŏḻuguṁ svapnavāhini ñān
puruṣamānasa vasandageḽiyil
pudiyarāgaṁ ñān
pudiya rāgaṁ ñān
(tenudiruṁ..)
ī kanaganūburaṅṅaḽ
aṇiyuṁ madana kāmini ñān
adharasuṁbana lāsyalahariyil
uṇaruṁ dāhaṁ ñān
uṇaruṁ dāhaṁ ñān
(tenudiruṁ..)