തെന്നലിന്‍ ചുണ്ടില്‍ തോടിരാഗം
തെങ്ങോലക്കാറ്റില്‍ ആദിതാളം
രാഗവും താളവും സംഗീതമായ്
നമ്മുടെ ഹൃദയങ്ങള്‍ പോലെ
പൂവിതള്‍ തുമ്പത്ത് പൊന്‍ പരാഗം
തേന്‍വണ്ടിന്‍ ചുണ്ടത്ത് പ്രേമഗാനം
രാഗപരാഗം സ്വരം നുകരും
ഗാനത്തിലാമലര്‍ മണമലിയും
ഞാനിന്നു ഭൃംഗമായ് പറന്നുയരും
പറന്നുയരും.............
സന്ധ്യതന്‍ കവിളത്ത് പുഷ്പരാഗം
സാഗരവദനത്തില്‍ പ്രേമരാഗം
രാഗസിന്ദൂരം കടല്‍ കവരും
രാഗിണിയാം സന്ധ്യ തലകുനിക്കും
ഞാനിന്നു സമുദ്രമായ് തിരയടിക്കും
ആ..........