തെന്നലേ അണയുകനീ വെണ്ണിലാ ചിറകുകളില്‍
നീവാ നീ വാ എന്നില്‍ നീ വന്നലിയൂ
ചൊല്ലിപ്പൂ അണയൂ നീ തെന്നലേ എന്നരികില്‍
ഋതുവസന്തം വിരുന്നിനെത്തി
എതിരേറ്റു നവരത്നപ്പൂവല്ലികള്‍
ഹരിചന്ദനക്കുളിര്‍ സുഖശീതളം
രതിരാഗമുണരുന്ന വൃന്ദാവനം
സ്വരതാളമുയരുന്ന വൃന്ദാവനം
കവിളിണയില്‍ നിറസന്ധ്യകള്‍
പടരുന്നു നാണത്തിന്‍ സിന്ദൂരമായ്
ഒരുമൌന സംഗീതം നിന്‍ പുഞ്ചിരി
ഹൃദയത്തിലൊഴുകുന്ന പൂഞ്ചോലകള്‍
പുളകങ്ങള്‍ ഉയരുന്ന പൊന്‍ശാഖികള്‍