Tennalaadum

തെന്നലാടും
Year
Language

തെന്നലാടും പൂമരത്തിന്‍ തേന്‍ കൊണ്ടുവാ
എന്‍ കിനാക്കള്‍ ചൂടി നില്‍ക്കാന്‍ പൂകൊണ്ടുവാ
എന്‍ സ്വരച്ചെപ്പിനുള്ളില്‍ നീ തളിര്‍ നുള്ളിവാ

ആകാശപ്പൂന്തോപ്പില്‍ മുത്തുപെറുക്കാനായ്
എന്നുള്ളില്‍ നിന്നുള്ളില്‍ കോര്‍ത്തുനടക്കാനായ്
ഒരുവര്‍ണ്ണത്തേരിലേറാം ഒരുമഞ്ചല്‍ കൊണ്ടുപോരാം
എന്നോടു നീ കൂടെവാ

മനസ്സാകെ മഴവില്ലിന്‍ നിറമേകീടാനായ്
മന്ദാരപ്പൂന്തെന്നല്‍ കുളിര്‍പെയ്തീടാനായ്
ഒരുസ്വര്‍ണ്ണപ്പൂവിനുള്ളില്‍ ശലഭങ്ങളായൊതുങ്ങാം
എന്നുള്ളില്‍ തേന്‍ ചൊരിഞ്ഞുവാ

tĕnnalāḍuṁ pūmarattin den kŏṇḍuvā
ĕn kinākkaḽ sūḍi nilkkān pūgŏṇḍuvā
ĕn svaraccĕppinuḽḽil nī taḽir nuḽḽivā

āgāśappūndoppil muttubĕṟukkānāy
ĕnnuḽḽil ninnuḽḽil korttunaḍakkānāy
ŏruvarṇṇatterileṟāṁ ŏrumañjal kŏṇḍuborāṁ
ĕnnoḍu nī kūḍĕvā

manassāgĕ maḻavillin niṟamegīḍānāy
mandārappūndĕnnal kuḽirbĕydīḍānāy
ŏrusvarṇṇappūvinuḽḽil śalabhaṅṅaḽāyŏduṅṅāṁ
ĕnnuḽḽil ten sŏriññuvā