Tenmullappoove

തേൻമുല്ലപ്പൂവേ
Year
Language

ആ....ആ....
തേൻമുല്ലപ്പൂവേ.... മാരിക്കാർമുകിലേ...
തേൻമുല്ലപ്പൂവേ മാരിക്കാർമുകിലേ
താരമ്പൻ തന്നൊരു സമ്മാനം
താഴത്തെ കാട്ടില് തത്തമ്മേ
കാട്ടരുവികൾ പാടും ഗാനം പോലെ
കാറ്റലകളിലാടും ശലഭം പോലെ
ഒരു മണിക്കിനാവിൽ നീ പാറിവന്നു
തേന്‍‌മുല്ലപ്പൂവേ മാരിക്കാർമുകിലേ
തേൻമുല്ലപ്പൂവേ മാരിക്കാർമുകിലേ
താരമ്പൻ തന്നൊരു സമ്മാനം
താഴത്തെ കാട്ടില് തത്തമ്മേ

നീലവാനിലായിരം മേഘജാലം താളം തുള്ളി....
നീലവാനിലായിരം മേഘജാലം താളം തുള്ളി
ഇന്നെൻ നെഞ്ചിൽ മേഘങ്ങളായ്‌
പുഞ്ചിരി തൂകുന്നുവോ
ഒരു പുലരിയെന്‍ താരുണ്യം
വരൂ ഇളംകുയിൽപ്പെണ്ണേ
താനം പാടാൻ
(തേൻമുല്ലപ്പൂവേ....)

പൂചൊരിഞ്ഞു പൂമരം തേൻ നുകർന്നു രാജഹംസം...
പൂചൊരിഞ്ഞു പൂമരം തേൻ നുകർന്നു രാജഹംസം
ഇന്നെന്നുള്ളിൽ സങ്കൽപത്തിന്‍
നൊമ്പരം കൊള്ളുന്നുവോ
ഒരു പുതുസ്വരമാധുര്യം
വരൂ ഇളംകുയിൽപ്പെണ്ണേ
താനം പാടാൻ
(തേൻമുല്ലപ്പൂവേ....)

ā....ā....
tenmullappūve.... mārikkārmugile...
tenmullappūve mārikkārmugile
tāramban dannŏru sammānaṁ
tāḻattĕ kāṭṭil tattamme
kāṭṭaruvigaḽ pāḍuṁ gānaṁ polĕ
kāṭralagaḽilāḍuṁ śalabhaṁ polĕ
ŏru maṇikkināvil nī pāṟivannu
ten‌mullappūve mārikkārmugile
tenmullappūve mārikkārmugile
tāramban dannŏru sammānaṁ
tāḻattĕ kāṭṭil tattamme

nīlavānilāyiraṁ meghajālaṁ tāḽaṁ tuḽḽi....
nīlavānilāyiraṁ meghajālaṁ tāḽaṁ tuḽḽi
innĕn nĕñjil meghaṅṅaḽāy‌
puñjiri tūgunnuvo
ŏru pulariyĕn dāruṇyaṁ
varū iḽaṁkuyilppĕṇṇe
tānaṁ pāḍān
(tenmullappūve....)

pūsŏriññu pūmaraṁ ten nugarnnu rājahaṁsaṁ...
pūsŏriññu pūmaraṁ ten nugarnnu rājahaṁsaṁ
innĕnnuḽḽil saṅgalbattin
nŏmbaraṁ kŏḽḽunnuvo
ŏru pudusvaramādhuryaṁ
varū iḽaṁkuyilppĕṇṇe
tānaṁ pāḍān
(tenmullappūve....)