Tenmaavin sottiloru

തേന്മാവിൻ ചോട്ടിലൊരു
Year
Language

തേന്മാവിന്‍ ചോട്ടിലൊരു വളകിലുക്കം
ചിത്തിരപ്പെണ്ണിന്റെ ചിരിമുഴക്കം
ഇന്നെന്റെ മനസ്സിലൊരു നിശ്വാസം
ഇനിനമ്മള്‍ ഒന്നെന്ന വിശ്വാസം

എന്‍‌സഖി നീയൊരു ഗാനം മൂളാമോ?
പുഞ്ചിരിതൂകി നൃത്തം ചെയ്യാമോ?
ലാലല്ലലാലാ.....
കളമൊഴിനീ കാക്കത്തേന്മൊഴി
കണ്ടാലോ കാടന്‍ പെണ്‍പുലി
പിണങ്ങല്ലേ പ്രിയസഖി പിരിഞ്ഞിടല്ലേ

കാമുകാ നീയൊരുമുത്തം നല്‍കാമോ
എന്‍‌ചുണ്ടില്‍ ചുംബനപ്പൂ ചൂടാമോ?
തു.. തു.. തു.. തു....
ഈപ്രേമം കഴുതപ്രേമം ഈ മുത്തം കാടന്മുത്തം
ഇനിയെന്നെ കളിയാക്കാന്‍ നോക്കരുതേ
ഇന്നെന്റെ മനസ്സിലൊരു നിശ്വാസം
ഇനി നമ്മള്‍ ഒന്നെന്ന വിശ്വാസം

tenmāvin soṭṭilŏru vaḽagilukkaṁ
sittirappĕṇṇinṟĕ sirimuḻakkaṁ
innĕnṟĕ manassilŏru niśvāsaṁ
ininammaḽ ŏnnĕnna viśvāsaṁ

ĕn‌sakhi nīyŏru gānaṁ mūḽāmo?
puñjiridūgi nṛttaṁ sĕyyāmo?
lālallalālā.....
kaḽamŏḻinī kākkattenmŏḻi
kaṇḍālo kāḍan pĕṇbuli
piṇaṅṅalle priyasakhi piriññiḍalle

kāmugā nīyŏrumuttaṁ nalgāmo
ĕn‌suṇḍil suṁbanappū sūḍāmo?
tu.. tu.. tu.. tu....
īpremaṁ kaḻudapremaṁ ī muttaṁ kāḍanmuttaṁ
iniyĕnnĕ kaḽiyākkān nokkarude
innĕnṟĕ manassilŏru niśvāsaṁ
ini nammaḽ ŏnnĕnna viśvāsaṁ