Tenkinnam poonginnam

തേന്‍കിണ്ണം പൂങ്കിണ്ണം
Year
Language

തേന്‍‌കിണ്ണം പൂങ്കിണ്ണം
താഴേക്കാട്ടിലെ താമരക്കുളമൊരു
തേന്‍കിണ്ണം പൂങ്കിണ്ണം
താഴേക്കാട്ടിലെ താമരക്കുളമൊരു
തേന്‍‌കിണ്ണം പൂങ്കിണ്ണം (തേന്‍ കിണ്ണം)

പൂവുകളില്‍ ദേവതമാര്‍
ഇവിടെ ജനിക്കുന്നു
താഴ്‌വരയില്‍ പൊന്‍ തിങ്കള്‍
തേച്ചുകുളിക്കുന്നു (തേന്‍‌കിണ്ണം)

കുളിരിന്മേല്‍ കുളിര്‍കോരും കാട്ടില്‍ - ഈ
കുരുവികളും ഉറങ്ങാത്ത കാട്ടില്‍
വില്ലും ശരവുമായ് മന്മഥനൊളിക്കും
മല്ലിയംകുന്നുകളില്‍
പടരാം പടരാം
പടരുന്ന പടരുന്ന പഞ്ചേന്ദ്രിയങ്ങളില്‍
പ്രണയപ്രസാദങ്ങളണിയാം
അണിയാം അണിയാം

പാലപ്പൂ മണമൊഴും കാട്ടില്‍ ഈ
പാമ്പുകളും ഇണചേരും കാട്ടില്‍
പുഷ്പിണിമാസം കാമുകര്‍ക്കേകിയ
പച്ചിലമാളികയില്‍
വിടരാം വിടരാം
വിടരുന്ന വിടരുന്ന രോമാഞ്ചങ്ങളില്‍
വിരലടയാളങ്ങളണിയാം
അണിയാം അണിയാം (തേന്‍‌കിണ്ണം)

ten‌kiṇṇaṁ pūṅgiṇṇaṁ
tāḻekkāṭṭilĕ tāmarakkuḽamŏru
tenkiṇṇaṁ pūṅgiṇṇaṁ
tāḻekkāṭṭilĕ tāmarakkuḽamŏru
ten‌kiṇṇaṁ pūṅgiṇṇaṁ (ten kiṇṇaṁ)

pūvugaḽil devadamār
iviḍĕ janikkunnu
tāḻ‌varayil pŏn diṅgaḽ
teccuguḽikkunnu (ten‌kiṇṇaṁ)

kuḽirinmel kuḽirgoruṁ kāṭṭil - ī
kuruvigaḽuṁ uṟaṅṅātta kāṭṭil
villuṁ śaravumāy manmathanŏḽikkuṁ
malliyaṁkunnugaḽil
paḍarāṁ paḍarāṁ
paḍarunna paḍarunna pañjendriyaṅṅaḽil
praṇayaprasādaṅṅaḽaṇiyāṁ
aṇiyāṁ aṇiyāṁ

pālappū maṇamŏḻuṁ kāṭṭil ī
pāmbugaḽuṁ iṇaseruṁ kāṭṭil
puṣpiṇimāsaṁ kāmugarkkegiya
paccilamāḽigayil
viḍarāṁ viḍarāṁ
viḍarunna viḍarunna romāñjaṅṅaḽil
viralaḍayāḽaṅṅaḽaṇiyāṁ
aṇiyāṁ aṇiyāṁ (ten‌kiṇṇaṁ)