Tendi tendi tenniyalayum

തെണ്ടി തെണ്ടി തേങ്ങിയലയും
Year
Language

തെണ്ടിത്തെണ്ടി തേങ്ങിയലയും
തെരുവുനായ്ക്കള്‍ തളര്‍ന്നുറങ്ങി
ഇന്ദ്രമന്ദിരമേഘശയ്യയില്‍
ചന്ദ്രലേഖ മയങ്ങി

നീലവൈദ്യുതദീപമെരിയും
രാഗസത്രനിരത്തില്‍
നിത്യയാതനയുമ്മനല്‍കും
എച്ചിലിലകളിഴഞ്ഞു
മേടകളിരവില്‍ മോടികള്‍ കണ്ടു
ഓടകള്‍ പുലരിയെ സ്വപ്നം കണ്ടു

ദാഹം കൊള്ളും കാറ്റു പിടയും
ദേവതാരത്തണലില്‍
ഒരു കിനാവിന്നശ്രു വില്‍ക്കാന്‍
തെരുവിലെ സീത നിന്നു
താരകള്‍ വാനിന്‍ കണ്ണീരായി
താരുകള്‍ മണ്ണിന്‍ മുറിവുകളായി (തെണ്ടിത്തെണ്ടി)

tĕṇḍittĕṇḍi teṅṅiyalayuṁ
tĕruvunāykkaḽ taḽarnnuṟaṅṅi
indramandirameghaśayyayil
sandralekha mayaṅṅi

nīlavaidyudadībamĕriyuṁ
rāgasatranirattil
nityayādanayummanalguṁ
ĕccililagaḽiḻaññu
meḍagaḽiravil moḍigaḽ kaṇḍu
oḍagaḽ pulariyĕ svapnaṁ kaṇḍu

dāhaṁ kŏḽḽuṁ kāṭru piḍayuṁ
devadārattaṇalil
ŏru kināvinnaśru vilkkān
tĕruvilĕ sīda ninnu
tāragaḽ vānin kaṇṇīrāyi
tārugaḽ maṇṇin muṟivugaḽāyi (tĕṇḍittĕṇḍi)