Tenavelanyanyaa paadam

തെനവെളഞ്ഞ പാടം
Year
Language

തെനവെളഞ്ഞ പാടം തേടുംകിളിക്കൂട്ടം
പരുവപ്പെണ്ണിന്‍ കവണപായും മാനം
പോ പോ പോ കിളികളേ
ഈ പൊന്‍‌വിളയും വയല്‍ വെടിയൂ കിളികളേ
ജോ.. ജോ.. ജോ....

അഞ്ചടികള്‍ പാടിനൃത്തമാടാം
വരൂ നാഞ്ചിനാട്ടുസുന്ദരിമാരേ
പറന്നുവരും കിളികളേ തുരത്തണമീ ചിലമ്പൊലി
തിരുമുരുകനെയോര്‍ത്തു നൃത്തമാടൂ
തിങ്കള്‍മുഖിമാരേ കോമളാംഗിമാരേ

ആ........
മലഞ്ചരിവില്‍ വന്നു കൊയ്ത്തുകാലം
നമ്മള്‍ കാത്തിരുന്ന സുന്ദരകാലം
കുമ്മിയടിച്ചാടിയാല്‍ പുളകമിടും കതിരുകള്‍
ശിവകുമാരഗീതം നിനച്ചാടൂ
ചന്ദ്രമുഖിമാരേ ചഞ്ചലാക്ഷിമാരേ

tĕnavĕḽañña pāḍaṁ teḍuṁkiḽikkūṭṭaṁ
paruvappĕṇṇin kavaṇabāyuṁ mānaṁ
po po po kiḽigaḽe
ī pŏn‌viḽayuṁ vayal vĕḍiyū kiḽigaḽe
jo.. jo.. jo....

añjaḍigaḽ pāḍinṛttamāḍāṁ
varū nāñjināṭṭusundarimāre
paṟannuvaruṁ kiḽigaḽe turattaṇamī silambŏli
tirumuruganĕyorttu nṛttamāḍū
tiṅgaḽmukhimāre komaḽāṁgimāre

ā........
malañjarivil vannu kŏyttugālaṁ
nammaḽ kāttirunna sundaragālaṁ
kummiyaḍiccāḍiyāl puḽagamiḍuṁ kadirugaḽ
śivagumāragīdaṁ ninaccāḍū
sandramukhimāre sañjalākṣimāre