Tenaarikkaattil

തേനാരിക്കാട്ടില്‍
Work
Year
Language

തേനാരിക്കാട്ടില്‍ തേമ്പാവു പൂത്തു

ജുംബാരെ ജുംബാ ജുംബാരെജുംബാ

തേനാരിക്കാട്ടില്‍ തേമ്പാവു പൂത്തു
തേന്മുളം കൂട്ടില്‍ പൂങ്കിളിപാടി
മയില്‍പ്പീലികള്‍ ചൂടും മോഹങ്ങള്‍
മുളം പൂങ്കുഴലേകും പാലും തേനും

ഇളം തളിര്‍ മുളയുടെ ഇളംതളിരിലകളില്‍
പളുങ്കൊളി വിടരുന്നു ചാലേ
ആ....
തേന്‍‌ചോലക്കാറ്റു വന്നു പൂമാടം കണ്ണുചിമ്മി
മൂവന്തിപ്പാലയുടെ പൂങ്കൊമ്പില്‍ പൂവിടര്‍ന്നു
തേന്മലക്കാട്ടിലെ തേവര്‍ തന്‍ തേരിന്റെ വര്‍ണ്ണം പോലെ
പഞ്ചമിരാവിന്റെ പൂങ്കുടില്‍ മുറ്റത്തെ തേന്‍‌കിണ്ണം

മലയുടെ മടിയില്‍ തെനവയല്‍ നടുവില്‍
മഴമുകിലുണരുന്ന മേളം
രാവിന്റെ കൊമ്പില്‍ നിന്നും തേന്‍പഴം കൊണ്ടുവായോ
മാവിന്റെ ചില്ലയിലെ പൂകൊണ്ടു വന്നു തായോ
ചെന്തളിര്‍ നെന്മണി പൂവിട്ടു പൂവിട്ടു തുള്ളും പോലെ
ഓമനപ്പാലകള്‍ കാറ്റലതാളത്തില്‍ തീയാടും

tenārikkāṭṭil tembāvu pūttu

juṁbārĕ juṁbā juṁbārĕjuṁbā

tenārikkāṭṭil tembāvu pūttu
tenmuḽaṁ kūṭṭil pūṅgiḽibāḍi
mayilppīligaḽ sūḍuṁ mohaṅṅaḽ
muḽaṁ pūṅguḻaleguṁ pāluṁ tenuṁ

iḽaṁ taḽir muḽayuḍĕ iḽaṁtaḽirilagaḽil
paḽuṅgŏḽi viḍarunnu sāle
ā....
ten‌solakkāṭru vannu pūmāḍaṁ kaṇṇusimmi
mūvandippālayuḍĕ pūṅgŏmbil pūviḍarnnu
tenmalakkāṭṭilĕ tevar tan derinṟĕ varṇṇaṁ polĕ
pañjamirāvinṟĕ pūṅguḍil muṭrattĕ ten‌kiṇṇaṁ

malayuḍĕ maḍiyil tĕnavayal naḍuvil
maḻamugiluṇarunna meḽaṁ
rāvinṟĕ kŏmbil ninnuṁ tenpaḻaṁ kŏṇḍuvāyo
māvinṟĕ sillayilĕ pūgŏṇḍu vannu tāyo
sĕndaḽir nĕnmaṇi pūviṭṭu pūviṭṭu tuḽḽuṁ polĕ
omanappālagaḽ kāṭraladāḽattil tīyāḍuṁ