Tenaanunin svaram [M]

തേനാണുനിൻ സ്വരം [M]
Year
Language

തേനാണു നിന്‍ സ്വരം പാട്ടുകാരി
പൂവാണു നിന്‍ മനം കൂട്ടുകാരി
രാഗം വിടരുന്ന നിന്‍ മനസ്സില്‍
അനുരാഗമായി ഞാനലിഞ്ഞോട്ടേ അലിഞ്ഞോട്ടേ
// തേനാണു.........//

നാവില്ലായെങ്കില്‍ നിന്നുടെ ആത്മാവില്‍‌
നാദമായി ഞാന്‍ വിടരും (2)
ഒരു മാത്ര നേരവും പിരിയാതെ നിന്നുടെ
മണിമാറില്‍ ഞാന്‍ പടരും (2)
// തേനാണു.........//

ഒരു പൂ വിടരുമ്പോള്‍ നിന്‍ ഹൃദയത്തില്‍ ഞാന്‍
ആയിരം പൂ വിടര്‍ത്തും പതിനായിരം പൂ വിടര്‍ത്തും
അഴകിന്‍റെ രാഗങ്ങള്‍ ചാലിച്ചെടുത്തു ഞാന്‍
മനസ്സില്‍ തിരി കൊളുത്തും (2)
// തേനാണു.........//

tenāṇu nin svaraṁ pāṭṭugāri
pūvāṇu nin manaṁ kūṭṭugāri
rāgaṁ viḍarunna nin manassil
anurāgamāyi ñānaliññoṭṭe aliññoṭṭe
// tenāṇu.........//

nāvillāyĕṅgil ninnuḍĕ ātmāvil‌
nādamāyi ñān viḍaruṁ (2)
ŏru mātra neravuṁ piriyādĕ ninnuḍĕ
maṇimāṟil ñān paḍaruṁ (2)
// tenāṇu.........//

ŏru pū viḍarumboḽ nin hṛdayattil ñān
āyiraṁ pū viḍarttuṁ padināyiraṁ pū viḍarttuṁ
aḻaginṟĕ rāgaṅṅaḽ sāliccĕḍuttu ñān
manassil tiri kŏḽuttuṁ (2)
// tenāṇu.........//