Tenaanunin svaram [F]

തേനാണുനിൻ സ്വരം [F]
Year
Language

തേനാണു നിന്‍ സ്വരം പാട്ടുകാരാ
പൂവാണു നിന്‍ മനം കൂട്ടുകാരാ
// തേനാണു.........//
രാഗം വിടരുന്ന നിന്‍ മനസ്സില്‍
അനുരാഗമായി ഞാനലിഞ്ഞോട്ടേ അലിഞ്ഞോട്ടേ
// തേനാണു.........//

കണ്ണില്ലായെങ്കിലും നിന്നുടെ ആത്മാവില്‍‌
വര്‍ണ്ണമായി ഞാന്‍ വിടരും സ്വര്‍ണ്ണ
വര്‍ണ്ണമായി ഞാന്‍ വിടരും
// കണ്ണില്ലായെങ്കിലും.........//
ഒരു മാത്ര നേരവും അകലാതെ നിന്നുടെ
വിരിമാറില്‍ ഞാന്‍ പടരും (2)
// തേനാണു.........//

ഒരു പൂ വിരിയുമ്പോള്‍ നിന്‍ ഹൃദയത്തില്‍ ഞാന്‍
ആയിരം പൂ വിടര്‍ത്തും പതിനായിരം പൂ വിടര്‍ത്തും
// ഒരു പൂ .........//
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചു തൊട്ടു ഞാന്‍
മനസ്സില്‍ തിരി കൊളുത്തും (2)
// തേനാണു.........//

tenāṇu nin svaraṁ pāṭṭugārā
pūvāṇu nin manaṁ kūṭṭugārā
// tenāṇu.........//
rāgaṁ viḍarunna nin manassil
anurāgamāyi ñānaliññoṭṭe aliññoṭṭe
// tenāṇu.........//

kaṇṇillāyĕṅgiluṁ ninnuḍĕ ātmāvil‌
varṇṇamāyi ñān viḍaruṁ svarṇṇa
varṇṇamāyi ñān viḍaruṁ
// kaṇṇillāyĕṅgiluṁ.........//
ŏru mātra neravuṁ agalādĕ ninnuḍĕ
virimāṟil ñān paḍaruṁ (2)
// tenāṇu.........//

ŏru pū viriyumboḽ nin hṛdayattil ñān
āyiraṁ pū viḍarttuṁ padināyiraṁ pū viḍarttuṁ
// ŏru pū .........//
maḻavillin varṇṇaṅṅaḽ sāliccu tŏṭṭu ñān
manassil tiri kŏḽuttuṁ (2)
// tenāṇu.........//