Ten virunninaay[F]

തേന്‍ വിരുന്നിനായ്[F]
Year
Language

തേൻ വിരുന്നിനായ് തേടിയെത്തിയ
പൂങ്കുരുന്നിൻ മിഴികളിൽ

ഉള്ളിലെ കൊച്ചു ദുഃഖങ്ങൾ
തുള്ളി തുള്ളിയായ് വാർന്ന പോൽ
പാവമാപ്പൂവിൻ ചുണ്ടിൽ നിന്നതിന്‍
ജീവിത കഥ കേട്ടുവോ
മറ്റൊരാത്മാവിൻ ദുഃഖവും മധു
പർക്കമായ് നീ നുകർന്നുവോ? (തേൻ വിരുന്നിനായ്...)

ഉജ്ജ്വലനിമിഷങ്ങൾ ജീവനിൽ
തൊട്ടു തൊട്ടു വിളിച്ചുവോ
പാടുവാൻ ശ്രുതി ചേർത്ത പാട്ടിന്റെ
പല്ലവി നീ മറന്നുവോ
മറ്റൊരു മൺ വിപഞ്ചിയിൽ നിന്റെ
ഇഷ്ടഗാനം ഉണര്‍ന്നുവോ (തേൻ വിരുന്നിനായ്...)

തേൻ വിരുന്നിനായ് തേടിയെത്തിയ
പൂങ്കുരുന്നിൻ മിഴികളിൽ
കണ്ടുവോ മലര്‍ത്തുമ്പി നീയൊരു
കണ്ണുനീര്‍ക്കണം കണ്ടുവോ?

ten virunnināy teḍiyĕttiya
pūṅgurunnin miḻigaḽil

uḽḽilĕ kŏccu duḥkhaṅṅaḽ
tuḽḽi tuḽḽiyāy vārnna pol
pāvamāppūvin suṇḍil ninnadin
jīvida katha keṭṭuvo
maṭrŏrātmāvin duḥkhavuṁ madhu
parkkamāy nī nugarnnuvo? (ten virunnināy...)

ujjvalanimiṣaṅṅaḽ jīvanil
tŏṭṭu tŏṭṭu viḽiccuvo
pāḍuvān śrudi sertta pāṭṭinṟĕ
pallavi nī maṟannuvo
maṭrŏru maṇ vibañjiyil ninṟĕ
iṣṭagānaṁ uṇarnnuvo (ten virunnināy...)

ten virunnināy teḍiyĕttiya
pūṅgurunnin miḻigaḽil
kaṇḍuvo malarttumbi nīyŏru
kaṇṇunīrkkaṇaṁ kaṇḍuvo?